ജനിതകമാറ്റം വന്ന കൊറോണയെ തുരത്താൻ കോവോവാക്സ്.... സെപ്റ്റംബർ മുതൽ വിപണിയിൽ എത്തുമെന്ന് റിപ്പോർട്ട്...

അമേരിക്കൻ വാക്സിൻ നിർമാതാക്കളായ നോവവാക്സുമായി ചേർന്ന് ഇന്ത്യയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപ്പാദിപ്പിക്കുന്ന കോവിഡ് വാക്സിനായ കോവോവാക്സിന്റെ പരീക്ഷണം ഇന്ത്യയിൽ തുടങ്ങിയെന്ന് സീറം സിഇഒ അഡാർ പൂനവാല.
ആഫ്രിക്കയിലും യുകെയിലും ജനിതക മാറ്റം സംഭവിച്ച വൈറസുകളിലും കോവോവാക്സ് 89% ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. 2021 സെപ്റ്റംബറിൽ വിതരണം ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അഡാർ പൂനവാല അറിയിച്ചിട്ടുണ്ട്.
സിറം ഇൻസ്റ്റിറ്റ്യൂട്ട് പരീക്ഷണം നടത്തുന്ന രണ്ടാമത്തെ വാക്സിനാണിത്. ഓക്സ്ഫഡ് സർവകലാശാലയും ബ്രിട്ടിഷ്–സ്വീഡിഷ് ഫാർമ കമ്പനിയായ അസ്ട്രസെനഗയും ചേർന്ന് വികസിപ്പിച്ച കോവിഷീൽഡ് ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്നത് സീറം ഇൻസ്റ്റിറ്റ്യൂട്ടാണ്.
കോവോവാക്സിൻ പരീക്ഷണം നടത്തുന്നതിന് സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയിട്ടുണ്ട്. ജനുവരി 16നാണ് ഇന്ത്യയിൽ കോവിഡ് വാക്സീൻ വിതരണം തുടങ്ങിയത്.
ആരോഗ്യ പ്രവർത്തകർക്കായിരുന്നു ആദ്യം വാക്സീൻ കുത്തിവയ്പ്പ് എടുത്തത്. ഏപ്രിൽ ഒന്നു മുതൽ 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും വാക്സീൻ നൽകാൻ തുടങ്ങിയിട്ടുണ്ട്.
അതേ സമയം രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായി ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,258 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha


























