ഹോളി ആഘോഷത്തില്‍ രാജ്യം... ലോകം മുഴുവനുള്ള ഇന്ത്യന്‍ സമൂഹം കൊറോണ മഹാമാരിയ്ക്കിടയിലും നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ട് ഹോളി ആഘോഷിക്കുന്നത് നിയന്ത്രണങ്ങളോടെ...

ഹോളി ആഘോഷത്തില്‍ രാജ്യം... ലോകം മുഴുവനുള്ള ഇന്ത്യന്‍ സമൂഹം കൊറോണ മഹാമാരിയ്ക്കിടയിലും നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ട് ഹോളി ആഘോഷിക്കുന്നത് നിയന്ത്രണങ്ങളോടെ...
നിറങ്ങളുടെ ആഘോഷം നടക്കുമ്പോള്‍ ഹോളിക ദഹനം എന്ന ഹിന്ദു ആദ്ധ്യാത്മിക ആചാരം മുന്‍നിര്‍ത്തിയാണ് ഉത്തരഭാരതം ഹോളിയെ കാണുന്നത്.
വീടുകളിലും ക്ഷേത്രങ്ങളിലും ഇന്നലെമുതല്‍ പൂജകളും നടക്കുകയാണ്. ലോകം മുഴുവനുള്ള ഇന്ത്യന്‍ സമൂഹം കൊറോണ മഹാമാരിയ്ക്കിടയിലും നിയന്ത്രണങ്ങളെ മാനിച്ചുകൊണ്ടാണ് ഹോളി ആഘോഷിക്കുന്നത്.
രാത്രിയിലെ ഹോളികാ ദഹനം എന്ന ചടങ്ങുകളോടെയാണ് ഉത്തരഭാരതത്തില്‍ ഹോളി ആഘോഷം ആരംഭിച്ചത്. രാക്ഷസരാജാവായ ഹിരണ്യകശിപുവിന്റെ സഹോദരി ഹോളിക പ്രഹ്ലാദന്റെ തപശ്ശക്തിയില്‍ അഗ്‌നിയില്‍ വെന്തുവെണ്ണീറായതിന്റെ സ്മരണയിലാണ് ഹോളിക ദഹനം എന്ന ചടങ്ങ് നടക്കുന്നത്.
ഭഗവാന്‍ മഹാവിഷ്ണു ഹോളികയ്ക്ക് മോക്ഷം നല്‍കിയെന്നാണ് പുരാണത്തില്‍ പറയുന്നത്. ഹോളികയുടെ നാശത്തോടെ ക്രുദ്ധനായ ഹിരണ്യകശിപു പ്രഹ്ലാദനെ വെല്ലുവിളിക്കുകയും മഹാവിഷ്ണു നരസിംഹാവതാരം എടുത്ത് വന്ന് ഹിരണ്യകശിപുവിനെ നിഗ്രഹിക്കുന്നതുമാണ് വിശ്വാസം. ഇതിന്റെ ഭാഗമായി വിഷ്ണു ആരാധനയും നടക്കും.
ശ്രീകൃഷ്ണ രാധാ സങ്കല്‍പ്പത്തിലും നിറങ്ങളുടെ ഉത്സവമായി ഹോളിയെ ബന്ധപ്പെടുത്തുന്നുണ്ട്. നിറങ്ങളുടെ ദിനമായി പുരാണത്തിലും പറയുന്നുണ്ട്. രംഗ് പഞ്ചമി എന്ന പേരിലാണ് ഉത്തരഭാരതത്തില്‍ ഹോളി ശ്രീകൃഷ്ണ ജീവിതവുമായി ബന്ധപ്പെടുത്തി ആഘോഷിക്കുന്നത്.
"
https://www.facebook.com/Malayalivartha


























