മക്കൾ നീതിമയ്യത്തിന്റെ പ്രചാരണത്തിനിറങ്ങി സുഹാസിനി; സഹോദരി മകൾ കൂടി കളത്തിലിറങ്ങിയപ്പോൾ കമൽഹാസൻ ഇരട്ടി ആവേശത്തിൽ

തമിഴ്നാട് തെരഞ്ഞെടുപ്പിൽ മക്കൾ നീതിമയ്യത്തിന്റെ പ്രചാരണം ചൂടുപിടിക്കുകയാണ്. കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ മത്സരിക്കാൻ നിൽക്കുന്ന കമൽഹാസനും പ്രചാരണ തിരക്കിലാണ്. ഇപ്പോളിതാ കമല്‍ ഹാസന് വേണ്ടി വോട്ട് പിടിക്കാന്‍ ഇറങ്ങിയിരിക്കുന്നത് നടിയും അദ്ദേഹത്തിന്റെ സഹോദരന്റെ മകളുമായ സുഹാസിനിയാണ്. പ്രചാരണത്തിനിറങ്ങിയ ചിത്രങ്ങൾ സുഹാസിനിതന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
കോയമ്ബത്തൂര്‍ സൗത്ത് മണ്ഡലത്തിലാണ് കമല്‍ ഹാസന്‍ ഇത്തവണ ജനവിധി തേടുന്നത്. മഹിളാ മോര്‍ച്ച ദേശീയ പ്രസിഡന്റ് വനതി ശ്രീനിവാസനും കോണ്‍ഗ്രസിന്റെ മയൂരി ജയകുമാറുമാണ് കമല്‍ ഹാസന്റെ എതിർ സ്ഥാനാർത്ഥികൾ.
അതേസമയം, കഴിഞ്ഞദിവസം സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി കമല്‍ ഹാസന്‍ രംഗത്ത് എത്തിയതായിരുന്നു. സിപിഎം തന്റെ രാഷ്ട്രീയ പ്രവേശനത്തെ വില കുറച്ചുകണ്ടെന്ന് കമലഹാസൻ പറഞ്ഞു, സിപിഎം പരസ്യമായി കോടികള്‍ വാങ്ങിയാണ് തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നണിയില്‍ ചേര്‍ന്നതെന്നും ആരോപണം ഉന്നയിച്ചു.
ഡിഎംകെയില്‍ നിന്ന് തമിഴ്‌നാട്ടിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ 25 കോടി രൂപ വാങ്ങിയെന്നും. ലളിതജീവിതം ആഗ്രഹിക്കുന്ന സഖാക്കളുടെ അധഃപതനത്തില്‍ ഖേദിക്കുന്നുവെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേർത്തിരുന്നു. നിരവധി ഇടത് പാര്‍ട്ടികളുമായി താന്‍ ചര്‍ച്ചക്ക് ശ്രമിച്ചിരുന്നു എന്നും കമല്‍ ഹാസന്‍ തുറന്ന് പറഞ്ഞിരുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കമല്‍ ഹാസന്‍ വിമര്‍ശനം ഉന്നയിച്ചത്.
കേരളത്തിലെ പോലെയല്ല തമിഴ്‌നാട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും അവിടെവിടെ പരസ്യമായി കോടികള്‍ വാങ്ങിയാണ് സിപിഎം മുന്നണിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.
"ഡിഎംകെയില്‍ നിന്ന് 25 കോടി രൂപ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ കൈപ്പറ്റി. റൊട്ടിയും ബണ്ണും മാത്രം ആഗ്രഹിക്കുന്ന സഖാക്കള്‍ ഇങ്ങനെ ആയതില്‍ വിഷമം ഉണ്ട്. ഫണ്ടിംഗ് എന്ന് പറഞ്ഞാലും യോജിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇസത്തില്‍ മുറുകെ പിടിച്ചാല്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയില്ല.
മിതവാദം കമ്മ്യൂണിസത്തോളം തന്നെ പ്രധാനമാണ്. മക്കള്‍ നീതിമയ്യം ഇല്ലാതെ ഇന്ന് തമിഴ് രാഷ്ട്രീയം ഇല്ല എന്നും അദ്ദേഹം പ്രതികരിച്ചു. സ്റ്റാലിനെ വിശ്വസിക്കാന്‍ കഴിയില്ല. ഭരണം തിരിയുന്നിടത്തേക്ക് അവര്‍ തിരിയും. തോളിലെ തോര്‍ത്തിന്റെ നിറം മാറും. ഒരു ദ്രാവിഡ മുന്നണിയ്‌ക്കൊപ്പവും ഉണ്ടാവില്ല," മക്കള്‍ നീതി മയ്യം കാലത്തിന്റെ ആവശ്യമെന്നും കമല്‍ അഭിപ്രായപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha


























