Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ബംഗാളില്‍ ബിജെപിക്ക് 200ല്‍ അധികം സീറ്റുകള്‍; മാ കാളീ ക്ഷേത്രത്തിലെ സന്ദര്‍ശനത്തിലൂടെ മോദി ലക്ഷ്യമിടുന്നത് മതുവ വിഭാഗത്തെ

29 MARCH 2021 01:58 PM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ബംഗാളില്‍ ബിജെപിക്ക് 200ല്‍ അധികം സീറ്റുകള്‍. ആദ്യഘട്ടത്തില്‍ നടന്ന 30 ല്‍ 26, 47 ല്‍ 37 എന്നൊക്കെ അമിത്ഷാ പറയുന്നത് വെറുതെയല്ല കാര്യം വിദേശത്തിരുന്ന് കരുക്കള്‍ നീക്കുകയാണ് മോദി എന്നത് അന്തരീക്ഷത്തില്‍ നില്‍ക്കുന്നു. ബംഗാള്‍ മാത്രമല്ല അസമും ബിജെപിക്കെന്ന് അമിത് ഷാ ആവര്‍ത്തിക്കുന്നത് ചിലതൊക്കെ മനസില്‍ കണ്ടാണ്.

കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനമാണ് രാജ്യത്തെ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ പരാതി ലഭിച്ചിരുന്നു. മോദിയുടെ നീക്കം പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് കാണിച്ചാണ് വിവരാവകാശ പ്രവര്‍ത്തകന്‍ സാകേത് ഗോഖലെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. എന്നാല്‍ ബംഗാളില്‍ ഒന്നാം ഘട്ട പോളിങ്ങ് ആരംഭിക്കുന്നതിന് ഒരു ദിവസം മുന്‍പ് നരേന്ദ്ര മോദി ബംഗ്ലാദേശിലെത്തി.

കൊവിഡിന് ശേഷം പ്രധാനമന്ത്രി ആദ്യമായെത്തുന്ന രാജ്യമായി ബംഗ്ലാദേശ് തെരഞ്ഞെടുത്തതിന് പിന്നില്‍ പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് ആണെന്ന വിധത്തില്‍ നിരീക്ഷണങ്ങള്‍ ഉയരുന്നുണ്ട്. ബംഗ്ലാദേശിലെ മതുവ വിഭാഗങ്ങള്‍ കൂടുതലായുള്ള പ്രദേശത്താണ് നരേന്ദ്ര മോദി ഇന്ന് സന്ദര്‍ശനം നടത്തിയത്. മതുവ വിഭാഗങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള അമ്പലത്തിലും മോദി സന്ദര്‍ശനം നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സാകേത് ഗോഖലെ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതി വീണ്ടും ചര്‍ച്ചകളിലേക്കെത്തുന്നത്.

പശ്ചിമ ബംഗാളില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 27ാം തീയ്യതി തന്നെ മോദി മതുവ വിഭാഗത്തിന്റെ ക്ഷേത്രം സന്ദര്‍ശിച്ചത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് എന്ന പരാതി അദ്ദേഹം മാര്‍ച്ച് 21 ന് തന്നെ സമര്‍പ്പിച്ചിരുന്നു. ബംഗാളിലെ 29 ഓളം സീറ്റുകളില്‍ നിര്‍ണായക സ്വാധീനമുള്ള വിഭാഗമാണ് മതുവ. ഇവരെ സ്വാധീനിച്ച് വോട്ട് ബി.ജെ.പിയുടെ പെട്ടിയിലാക്കാനാണ് മോദി ശ്രമിക്കുന്നതെന്നാണ് നിരീക്ഷണം. ബംഗാളിലെ 29 സീറ്റുകളെ മതുവ വിഭാഗം ആര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നത് ബാധിക്കുമെന്ന് സാകേത് ഗോഖലെ നല്‍കിയ പരാതിയിലും പറഞ്ഞിരുന്നു. പധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനെതിരെ ധാക്കയില്‍ പ്രതിഷേധം നടക്കുന്നതിനിടെ ജഷോരേശ്വരി കാളി ക്ഷേത്രം മോദി ഇന്ന് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. കൊവിഡ് മഹാമാരിയില്‍ നിന്ന് ലോകം ഉടന്‍ മോചിക്കപ്പെടണമെന്ന് മാ കാളിയോട് പ്രാര്‍ത്ഥിക്കുന്നുവെന്നാണ് മോദി പറഞ്ഞത്.

ഈ പുണ്യ ക്ഷേത്രം സന്ദര്‍ശിച്ച് മാ കാളിക്ക് എന്റെ പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിരുന്നു. കൊവിഡ് മഹാമാരിയില്‍ നിന്ന് ലോകം ഉടന്‍ മോചിപ്പിക്കപ്പെടണമെന്ന് ഞാന്‍ അമ്മയോട് പ്രാര്‍ത്ഥിക്കുന്നു, എന്നായിരുന്നു മോദി പറഞ്ഞത്. മാ കാളീ ക്ഷേത്രത്തിലെ സന്ദര്‍ശനത്തിലൂടെ മോദി ലക്ഷ്യമിടുന്നത് മതുവ വിഭാഗത്തെയാണെന്ന് തൃണമൂലും പറയുന്നു. ഏതായാലും മാ കാളിയും മതുവയും കനിഞ്ഞാല്‍ ഇത്തവണ മമത വീഴുമെന്ന് ഉറപ്പാണ് ബി.ജെ.പിക്ക്. ഏതായാലും അമിത്ഷാ തികഞ്ഞ ആത്മവിശ്വാസത്തിസാണ്. ബംഗാളില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന 30 മണ്ഡലങ്ങളില്‍ 26 സീറ്റും ബിജെപി നേടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്.

സംസ്ഥാനത്തെ വോട്ടിങ് ശതമാനം ഉയര്‍ന്നത് ജനങ്ങളുടെ ആവേശത്തിന്റെ സൂചനയാണ്. ബംഗാളില്‍ ബിജെപി അധികാരത്തില്‍ എത്തും, അസമിലും ബംഗാളിലേയും ആദ്യഘട്ട തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തിയതിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. 200 ല്‍ അധികം സീറ്റ് നേടി ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരും. അസമിലും വ്യക്തമായ ഭൂരിപക്ഷം നേടും.

അസമില്‍ 47 ല്‍ 37 ല്‍ അധികം സീറ്റ് ബിജെപി നേടും. അസമില്‍ പ്രധാനമന്ത്രിയും സംസ്ഥാന സര്‍ക്കാരും ഒത്തുചേര്‍ന്ന് നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. ബിജെപിക്ക് വോട്ട് ചെയ്ത ബംഗാളിലെ സ്ത്രീകള്‍ക്ക് നന്ദിയും അദ്ദേഹം അറിയിച്ചു. പശ്ചിമ ബംഗാളില്‍ ബിജെപി നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് നടപടി നിയമ വിരുദ്ധമാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കേ കമ്മീഷന്റെ അനുമതി വാങ്ങാതെയാണ് മമത സര്‍ക്കാരിന്റെ ഈ നടപടിയെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തിരുന്നു. ഏതായാലും സര്‍വേ ഫലസൂചനകളുടെ ആവര്‍ത്തനമാണോ അതോ മറ്റേതെങ്കിലും അല്‍ഭുതമാണോ നടക്കുന്നത് കാത്തിരുന്നു കാണാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (6 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (12 minutes ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (36 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (41 minutes ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (52 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (1 hour ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (4 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (4 hours ago)

Malayali Vartha Recommends