ആന്ധ്രാപ്രദേശില്‍ ബസുകളും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം, മുപ്പതിലധികം പേര്‍ക്ക് പരിക്ക്

ആന്ധ്രാപ്രദേശില്‍ ബസുകളും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. മുപ്പതിലധികം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.
പാതയില്‍ മാലിന്യം കത്തിച്ച പുക കാഴ്ച മറച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് ലഭിക്കുന്ന വിവരം.തിങ്കളാഴ്ച രാവിലെ സുങ്കരി പേട്ടക്ക് സമീപത്താണ് അപകടം നടന്നത്. ആന്ധ്രാ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ബസ് മറ്റൊരു ബസുമായി കൂട്ടിയിടിക്കുകയും പിന്നാലെ ഒരു ബസിന് പിന്നില്‍ ട്രക്ക് ഇടിക്കുകയും ആയിരുന്നു.
അപകടത്തില്‍ രണ്ട് ബസുകളിലെയും യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി ആളുകളുടെ നില ഗുരുതരമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അപകടം നടന്നയുടന്‍ ആംബുലന്‍സുകളും പോലീസും ആര്‍ടിസി ഉദ്യോഗസ്ഥരും സ്ഥലത്തെത്തുകയും പരിക്കേറ്റവരെ ജില്ലാ കേന്ദ്ര ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
"
https://www.facebook.com/Malayalivartha


























