ആകാശക്കരുത്ത് വര്‍ധിപ്പിച്ച് ഇന്ത്യ; വമ്പന്‍മാര്‍ വീണ്ടും പറന്നിറങ്ങുന്നു രാജ്‌നാഥിന്റെ നീക്കം അത് ലക്ഷ്യമിട്ട്, മൂന്ന് റഫാല്‍ യുദ്ധവിമാനം രണ്ടു, മൂന്ന് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ എത്തിച്ചേരുമെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ പ്രതിനിധി

സുഖോയ്-30, മിറാഷ് 2000, മിഗ് 27, മിഗ്-29, ജാഗ്വാര്‍, തേജസ്, മിഖായോന്‍ ഖുരേവിച്ച്, മിഗ് 21, റഫാല്‍ ഇന്ത്യയുടെ അഭിമാനപ്പോരാട്ടവീര്യത്തിന്റെ പേരുകള്‍. ഇപ്പോഴിതാ ഇന്ത്യന്‍ വ്യോമസേനയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ വരുന്നമാസം പത്ത് പുതിയ റാഫേല്‍ യുദ്ധവിമാനങ്ങള്‍ എത്തുന്നു. ഇതോടെ സേനയുടെ പക്കലുള്ള ഈ വിമാനങ്ങളുടെ എണ്ണം 21 ആകും. അംബാല കേന്ദ്രമായുള്ള നമ്പര്‍ 17 സ്‌ക്വാഡ്രണിന്റെ ഭാഗമായി നിലവില്‍ 11 റഫാല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയ്ക്കുണ്ട്. മൂന്ന് റഫാല്‍ യുദ്ധവിമാനം രണ്ടു, മൂന്ന് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ എത്തിച്ചേരുമെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ പ്രതിനിധി അറിയിച്ചു. ഫ്രാന്‍സില്‍നിന്ന് നേരിട്ട് പറന്ന് എത്തുന്ന വിമാനങ്ങള്‍ യാത്രാമധ്യേ സൗഹൃദരാജ്യത്തിന്റെ വ്യോമസേനയുടെ സഹായത്തോടെ ഇന്ധനം നിറയ്ക്കും.
ഏഴു-എട്ട് വിമാനങ്ങളും അതിന്റെ ട്രെയിനര്‍ വേര്‍ഷനും അടുത്തമാസത്തിന്റെ രണ്ടാം പകുതിയില്‍ ലഭിക്കും. 2016 സെപ്റ്റംബറിലാണ് 36 യുദ്ധ വിമാനങ്ങള്‍ക്ക് ഇന്ത്യ ഫ്രാന്‍സിന് ഓര്‍ഡര്‍ നല്‍കിയത്. ഈ വര്‍ഷം ഏപ്രില്‍ അവസാനത്തോടെ 18-ലധികം വിമാനങ്ങള്‍ ഇന്ത്യയിലെത്തും. 2020 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലാണ് റഫാല്‍ വിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമായി തുടങ്ങിയത്. അധികം വൈകാതെ ഇവ ഉപയോഗിച്ചു തുടങ്ങി. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന കിഴക്കന്‍ ലഡാക്കിലും മറ്റ് സ്ഥലങ്ങളിലും വിമാനങ്ങള്‍ നിരീക്ഷണത്തിനായി വിന്യസിച്ചിരുന്നു.
ചൈനയുമായി അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ ഫ്രാന്‍സില്‍നിന്ന് അഞ്ച് റഫാല്‍ യുദ്ധവിമാനങ്ങള്‍ ബുധനാഴ്ച ഇന്ത്യന്‍ മണ്ണിലിറങ്ങി. റഫാലിന്റെ വരവോട് കൂടി ലോകത്ത് തന്നെ ഏറ്റവും വലിയ വലിയ സേനാവിഭാഗങ്ങളില്‍ ഒന്നായ ഇന്ത്യന്‍ വ്യോമസേന ഏറെ കരുത്താര്‍ജിക്കും. റഫാല്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങളില്‍ ഏറ്റവും കരുത്തനാണ്. ബഹുമുഖ യുദ്ധവിമാനമായ റഫാല്‍ കരയുദ്ധത്തിനു സഹായിക്കും.
കപ്പലുകളെയും ആക്രമിക്കാം. ചെറിയ ആണവായുധങ്ങള്‍ വഹിക്കും. ഇരട്ട എഞ്ചിനാണ്. റഡാര്‍ മുന്നറിയിപ്പ് റിസീവറുകള്‍, ലോ ബാന്‍ഡ് ജാമറുകള്‍, ഇന്‍ഫ്രാറെഡ് തിരച്ചില്‍ സൗകര്യം, ട്രാക്കിങ് സംവിധാനം എന്നിവ ഇതിലുണ്ട്. 2021 അവസാനത്തോടെ മുഴുവന്‍ വിമാനങ്ങളും വ്യോമസേനയുടെ ഭാഗമാകും. 10 ടണ്‍ ഭാരമാണുള്ളത്. 24,500 കിലോഗ്രാം ഭാരം വരെ വഹിക്കാന്‍ ശേഷിയുണ്ട്. 2002-ലാണ് ഇന്ത്യയിലെത്തുന്നത്. റഷ്യന്‍ നൂതന യുദ്ധവിമാനമായ സുഖോയ്-30 ന് ഏറെ ദൂരം സഞ്ചിരിക്കാനും എവിടേയും ബോംബിടാന്‍ സാധിക്കും. ആകാശത്ത് വെച്ച് ഏറ്റുമുട്ടാനും ആകാശത്ത് നിന്ന് കരയുദ്ധത്തിന് സഹായിക്കുകയും ചെയ്യും. ഇരട്ട എഞ്ചിനും ഡബിള്‍ സീറ്റുമുണ്ട് ഇതിന്. ഒരു എക്സ് 30 എംഎം ജിഎസ്എച്ച് തോക്കും 8000 കിലോ ആയുധങ്ങളും വഹിക്കാന്‍ ശേഷി. മണിക്കൂറില്‍ 2500 കിലോമീറ്റര്‍ വരെ വേഗത.
https://www.facebook.com/Malayalivartha


























