ബാറ്ററി ചാര്‍ജ് ചെയ്ത ശേഷം എടുത്ത് നക്കി; മൊബൈല്‍ ഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ച് മുഖം തകര്‍ന്ന് 12 വയസുകാരന്‍ മരിച്ചു, ഞെട്ടിക്കുന്ന സംഭവം....
മൊബൈല്‍ ഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ച് മുഖം തകര്‍ന്ന് 12 വയസുകാരന് ദാരുണാന്ത്യം. യു പിയിലെ മിര്‍സാപൂര്‍ ജില്ലയിലെ ഹാലിയയിലെ മാത്വര്‍ ഗ്രാമത്തിലാണ് ഇത്തരത്തിൽ ഞെട്ടിക്കുന്ന സംഭവം നടന്നത്. 'ജാദൂ' ചാര്‍ജര്‍ ഉപയോഗിച്ച് ബാറ്ററി ചാര്‍ജ് ചെയ്ത ശേഷം ചാര്‍ജ് കയറിയോ എന്ന് പരിശോധിക്കുന്നതിനിടെയായിരുന്നു ചാർജർ പൊട്ടിത്തെറിച്ചത്.
ബാറ്ററി പൊട്ടിത്തെറിച്ച് ആറാം ക്ലാസുകാരനായ മോനുവിന്റെ മുഖത്ത് ഗുരുതരമായി പരിക്കേറ്റുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ മൊബൈല്‍ ബാറ്ററി ചാര്‍ജര്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യാന്‍ വയ്ക്കുകയുണ്ടായി. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ബാറ്ററിയില്‍ ചാര്‍ജ് കയറിയോ എന്ന് പരിശോധിക്കാന്‍ കുട്ടി തീരുമാനിക്കുകയായിരുന്നു. ബാറ്ററി എടുത്ത് നക്കി നോക്കുകയാണ് കുട്ടി ചെയ്തത്.
ഉടന്‍ തന്നെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ട് കുടുംബാംഗങ്ങള്‍ ഓടി മുറിയിലെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന കുട്ടിയെ ആണ് കണ്ടത്. ഇതേതുടർന്ന് ഉടന്‍ തന്നെ അടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കുട്ടിയെ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. ഇതിനുശേഷം മോനുവിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുകയും പൊലീസിനെ അറിയിക്കാതെ സംസ്കരിക്കുകയുമായിരുന്നു.
അതേസമയം മൊബൈല്‍ ഫോണ്‍ ഉപയോഗം കുട്ടികളില്‍ വല്ലാതെ അധികരിച്ചിരിച്ചിരിക്കുന്ന ഒരു കാലഘട്ടമാണ് ഇത്. കൊച്ചുകുട്ടികള്‍ക്ക് അതിന്റെ ഭവിഷത്തും മറ്റും അറിഞ്ഞെന്നു വരില്ല. അതുകൊണ്ട് തന്നെ അപകടങ്ങള്‍ പതിവായിട്ടുണ്ട്. ആയതിനാൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അഭ്യര്ഥിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha


























