മകളെ കല്യാണം കഴിപ്പിച്ചു തരണം; വിസമ്മതം അറിയിച്ചതിന് 48കാരനെ വടികൊണ്ട് അടിച്ചുകൊന്ന് കാമുകൻ

ലക്‌നൗവിൽ മകളെ കൈപിടിച്ച് തരാൻ പിതാവിനോട് പറഞ്ഞു. വിസമ്മതം അറിയിച്ചതിനാൽ 48 കാരനെ കാമുകൻ അടിച്ചുകൊന്നു. 28 കാരന്റെ വടികൊണ്ട് കൊണ്ടുള്ള അടിയേറ്റ ഇയാൾ ഉടൻ തന്നെ മരിച്ചെന്നു പോലീസ് പറഞ്ഞു.
ഉത്തർപ്രദേശിലെ ബറേലിയിൽ ശനിയാഴ്ച ആയിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്. ശ്രീപാലും 48കാരന്റെ മകളും തമ്മില്‍ പ്രണയത്തിലാണ്. ഇടയ്ക്കിടെ പെണ്‍കുട്ടിയുടെ വീട്ടില്‍ ശ്രീപാല്‍ പോകുന്നത് പതിവായ സംഭവമായിരുന്നു. ചെറുകിട കര്‍ഷകനായ പെൺകുട്ടിയുടെ അച്ഛന്റേത് കൂട്ടുകുടുംബമായിരുന്നു.
ശനിയാഴ്ച ആയിരുന്നു പെണ്‍കുട്ടിയെ വിവാഹം ചെയ്ത് തരണമെന്ന് ആവശ്യപ്പെട്ട് യുവാവ് വീട്ടില്‍ എത്തുന്നത്. എന്നാൽ,പെണ്‍കുട്ടിയുടെ അച്ഛന്‍ ഇത് നിരസിക്കുകയായിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ ശക്തമായ രീതിയിൽ വാക്കേറ്റം നടന്നിരുന്നു.
ഇതിന് പിന്നാലെ പ്രകോപിതനായ 28കാരന്‍ പെണ്‍കുട്ടിയുടെ അച്ഛനെ അടിച്ചു കൊല്ലുകയായിരുന്നു. അച്ഛന്‍ തത്ക്ഷണം മരിച്ചതായി പൊലീസ് പറഞ്ഞിരുന്നു. ശനിയാഴ്ച രാത്രി ഒരു കുപ്പി മദ്യവുമായാണ് യുവാവ് വീട്ടില്‍ എത്തുന്നത്.
മകള്‍ക്കായി ഉചിതമായ വരനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു സഹോദരന്‍ എന്ന് സഹോദരി നിവേദനയോടെ പറയുന്നുണ്ട്. പെണ്‍കുട്ടിയുടെ അച്ഛനെ മദ്യപിക്കാന്‍ ക്ഷണിച്ച യുവാവ്, മകളെ തന്റെ കൈപിടിച്ച് തരണമെന്ന് പറഞ്ഞു.
പക്ഷെ ഉടൻ തന്നെ സഹോദരൻ ഇത് നിരസിക്കുകയും വീട്ടിൽ നിന്നും പോകാനും ആവശ്യപ്പെടുകയായിരുന്നു. ശ്രീപാല്‍ മകളെയും കൊണ്ടുപോകാന്‍ ശ്രമിച്ചു. ഇത് സഹോദരന്‍ തടഞ്ഞു. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് സഹോദരി വ്യക്തമാക്കി. അതേസമയം യുവാവിനെ പൊലീസിന് ഇതുവരെയും കണ്ടെത്താനായില്ല. ഇപ്പോഴും ഒളിവിലെന്നാണ് റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha


























