വാക്സിൻ എടുത്തിട്ടും കോവിഡ് വരുന്നതിന്റെ പിന്നിലെ കാരണം ഇതാണ്; പഠനങ്ങളുമായി ഗവേഷകർ

കൊറോണ വാക്സിന് സ്വീകരിച്ചതിനുശേഷം വൈറസ് ബാധ ഏൽക്കുന്നതിനുപിന്നിൽ എന്താണെന്ന് അറിയുവാനുള്ള താല്പര്യത്തിലാണ്. വാക്‌സിന് ഫലപ്രാപ്തി ഇല്ലാത്തതിനാലാണോ ഇത്തരത്തില്‍ വരുന്നത് അങ്ങനെ നിരവധി സംശയങ്ങള്‍ ഒരുവട്ടം പോലും വന്ന് പോകാത്തവരായി ആരും ഉണ്ടാകില്ല.
എന്നാല്‍ വാക്‌സിന്‍ സ്വീകരിച്ച ശേഷവും രോഗം പിടിപെടാന്‍ സാദ്ധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍ മാര്‍ച്ച് 23ന് പ്രസിദ്ധീകരിച്ച ഗവേഷകരുടെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഡിസംബര്‍ 16നും ഫെബ്രുവരി 9നും ഇടയില്‍ ഫൈസര്‍ വാക്‌സിനുകള്‍ സ്വീകരിച്ച ലോസ് ഏഞ്ചലസ് ആരോഗ്യ പ്രവര്‍ത്തകര്‍ കാലിഫോര്‍ണിയ സര്‍വ്വകലാശാല, സാന്‍ഡിഗോ, എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
കുത്തിവെപ്പെടുത്ത ശേഷം യൂണിവേഴ്‌സിറ്റിയിലെ നിരവധി പേര്‍ക്ക് രോഗം കണ്ടെത്തിയിരുന്നു. വാക്‌സിനേഷന് ശേഷം കൊറോണ സ്ഥിരീകരിക്കാനുള്ള സാദ്ധ്യത 1.19 ആണെന്ന് പഠനത്തിൽ പറയുന്നു. പഠനത്തിന്റെ ഭാഗമായി 36659 ആദ്യ ഡോസും 28184 രണ്ടാം ഡോസും ഇവര്‍ സ്വീകരിക്കുകയായിരുന്നു.
വാക്‌സിനേഷന് ശേഷം സംഘത്തിന്റെ ഭാഗമായിരുന്ന 379 പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആയി. സംഘത്തിലെ 71 ശതമാനം പേരും ഒരാഴ്ചയ്ക്കുള്ളില്‍ കൊറോണയുടെ പിടിയിലാവുകയും ചെയ്തു. 37 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രണ്ടാം ഡോസും സ്വീകരിച്ച ശേഷമാണ് രോഗ ബാധയുണ്ടായത്.
വാക്സിന്‍ പൂര്‍ണമായും രോഗപ്രതിരോധം നേടാന്‍ സാധിക്കില്ല എന്നായിരുന്നു പഠനത്തിൽ പറഞ്ഞിരിക്കുന്നത്. വാക്‌സിന് ഫലപ്രാപ്തി ഇല്ലാത്തതിനാലല്ല രോഗം സ്ഥിരീകരിക്കുന്നത്. എല്ലാവരിലും ഒരുപോലെ വാക്‌സിന്‍ ഗുണം ചെയ്യില്ലെന്നും ചിലര്‍ക്ക് രോഗം പിടിപെടാന്‍ സാദ്ധ്യതയുണ്ടെന്നും വിദഗ്ധര്‍ പഠന റിപ്പോര്‍ട്ടില്‍ അഭിപ്രായപ്പെടുന്നു. കൊറോണ വൈറസ് ബാധ ഏല്‍ക്കാതിരിക്കനുള്ള മുന്‍കരുതല്‍ സ്വീകരിക്കുകയാണ് വേണ്ടതെന്നും പഠന റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























