യുവാവിനെ ഗ്യാസ് സിലിണ്ടർ കൊണ്ട് അടിച്ചുകൊന്നു; ഭാര്യയും സഹോദരനും അറസ്റ്റിൽ, നാടിനെ ഞെട്ടിച്ച സംഭവം മൈലാപ്പൂരിൽ

ഭാര്യയും സഹോദരനും ചേര്‍ന്ന് 38 കാരനെ എല്‍പിജി സിലിണ്ടര്‍ ഉപയോഗിച്ച് അടിച്ചുകൊന്നു. തമിഴ്‌നാട്ടിലെ മൈലാപ്പൂരിലാണ് നാടിനെ ഞെട്ടിച്ച സംഭവം.
പെയിന്റ് പണിക്കാരനായ എസ്കബാലിയാണ് ദാരുണമായി മരിച്ചത്. ഇയാൾ മദ്യപിച്ച് വഴക്കിടുന്നത് പതിവായതാണ് പ്രകോപനത്തിന് കാരണമായത്. സംഭവവുമായി ബന്ധപ്പെട്ട് കബാലിയുടെ ഭാര്യ വനിതയേയും സഹോദരനെയും പൊലീസ്പിടികൂടി.
മദ്യപാനിയായ യുവാവിനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വാര്‍ന്നൊഴുകുന്ന നിലയിലായിരുന്നു. തലയ്‌ക്കേറ്റ കനത്ത അടിയാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സഹോദരനുമായി ചേര്‍ന്ന് ആസൂത്രണം ചെയ്തതാണ് കൊലപാതകം നടപ്പാക്കിയതെന്ന് ഭാര്യ വനിത കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























