ചികില്‍സ തേടിയെത്തിയ യുവതിയെ ഡോക്ടർ ബോധം കെടുത്തിയ ശേഷം ബലാത്സംഗം ചെയ്തു; 21കാരിയുടെ പരാതിയില്‍ കേസെടുത്ത് പോലീസ്

ചികില്‍സ തേടിയെത്തിയ യുവതിയെ ഡോക്ടര്‍ ബലാത്സംഗം ചെയ്തതായി പരാതി. 21കാരിയുടെ പരാതിയില്‍ പോലിസ് കേസ് എടുത്തു. സംഭവത്തില്‍ പ്രതിയെ അറസ്റ്റ്‌ചെയ്തിട്ടില്ല. മൊഹാലിയിലാണ് സംഭവം.
രണ്ടാഴ്ച മുന്‍പ് പുറം വേദനയെ തുടര്‍ന്നാണ് ഗംഗാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറുടെ ചികിത്സ തേടിയെത്തിയതെന്ന് യുവതി പരാതിയില്‍ പറയുന്നു. അതിനിടെ മാര്‍ച്ച് 15ന് താന്‍ മൊഹാലിയില്‍ ഉണ്ടെന്നും അവിടെ എത്തിയാല്‍ ചികിത്സിക്കാമെന്നും പറഞ്ഞ് ഡോക്ടര്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചതെന്ന് യുവതി പരാതിയില്‍ പറയുന്നു.
ഗംഗാനഗറിലെ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയപ്പോള്‍ തന്റെ നമ്ബര്‍ ഡോക്ടര്‍ വാങ്ങിയിരുന്നു. തുടര്‍ന്ന് ഈ നമ്ബറില്‍ വിളിച്ച് ഹോട്ടലിലെ 82ാം നമ്ബര്‍ മുറിയിലുണ്ടെന്ന് അറിച്ചു. വരുമ്ബോള്‍ നേരത്തെ പരിശോധിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. ഹോട്ടലിലെ മുറിയില്‍ എത്തിയതിന് പിന്നാലെ അദ്ദേഹം ഗുളിക നല്‍കുകയും അതു കഴിച്ചതോടെ താന്‍ അബോധാവസ്ഥയിലാവുകയും തുടര്‍ന്ന് ഡോക്ടര്‍ തന്നെ ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് യുവതി ആരോപിക്കുന്നു. ഇതിന് പിന്നാലെ ഡോക്ടര്‍ ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























