കോവിഡ്-19 വര്‍ദ്ധിക്കുന്നു....രണ്ടാം തരംഗത്തില്‍ രോഗവ്യാപനവും മരണനിരക്കും ആദ്യത്തേതിനേക്കാള്‍ ഉയര്‍ന്നു..... സംസ്ഥാനങ്ങളില്‍ കടുത്ത ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പ്

കോവിഡ്-19 വര്‍ദ്ധിക്കുന്നു....രണ്ടാം തരംഗത്തില്‍ രോഗവ്യാപനവും മരണനിരക്കും ആദ്യത്തേതിനേക്കാള്‍ ഉയര്‍ന്നു..... സംസ്ഥാനങ്ങളില്‍ കടുത്ത ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പ്
തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളില്‍ അത് കഴിയുന്നതോടെ രോഗം വര്‍ധിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ നേരത്തേതന്നെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച പുറത്തുവിട്ട കണക്കനുസരിച്ച് 24 മണിക്കൂറില്‍ 68,020 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രതിദിന കണക്കാണിത്. 291 പേര്‍ മരിച്ചു. രോഗം പുതുതായി സ്ഥിരീകരിച്ചതില്‍ 84 ശതമാനവും മഹാരാഷ്ട്ര, കര്‍ണാടക, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത്, കേരളം, തമിഴ്നാട്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലാണ്.
മഹാരാഷ്ട്രയില്‍ മാത്രം 40,414 പുതിയ കേസുകളുണ്ടായി. നിലവില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 5,21,808 ആണ്. കഴിഞ്ഞ ഒറ്റയാഴ്ചയില്‍ 1,78,000-ത്തിലധികം പേര്‍ പുതുതായി രോഗബാധിതരായി.
കഴിഞ്ഞ മാര്‍ച്ചില്‍ ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനുശേഷം ഒറ്റയാഴ്ചയില്‍ ഇത്രയധികം രോഗികള്‍ ഉണ്ടാവുന്നത് ഇതാദ്യമാണ്. രോഗവ്യാപനത്തിന്റെ ഈ നിരക്കാണ് ആശങ്കയ്ക്ക് കാരണമാകുന്നത്.
കഴിഞ്ഞ ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ രോഗം പുതുതായി ബാധിക്കുന്നവരുടെ എണ്ണം 30,000-ത്തില്‍നിന്ന് 60,000 ആയത് 23 ദിവസങ്ങള്‍കൊണ്ടാണ്.
എന്നാല്‍, രണ്ടാംതരംഗത്തില്‍ പത്തുദിവസങ്ങള്‍കൊണ്ടുതന്നെ ദിവസേനയുള്ള രോഗികളുടെ എണ്ണം 30,000-ത്തില്‍നിന്ന് 60,000 ആയി. ഇപ്പോള്‍ ദിവസേന ഈ സംഖ്യ 68,000-ത്തിനു മുകളിലാണ്. നേരത്തേ ഒറ്റദിവസം 98,000 പുതിയ കേസുകള്‍വരെ എത്തിയിരുന്നു. എന്നാല്‍, പിന്നീട് രോഗം താഴോട്ടുപോയി.
പ്രതിരോധ കുത്തിവെപ്പ് രാജ്യത്ത് അതിവേഗം പുരോഗമിക്കുകയാണ്. തിങ്കളാഴ്ച രാവിലെ ഏഴുവരെയുള്ള കണക്കുപ്രകാരം 6.05 കോടി വാക്‌സിന്‍ ഡോസ് വിതരണം ചെയ്തു.
"
https://www.facebook.com/Malayalivartha


























