ഓട്ടോ ഡെബിറ്റ് സൗകര്യം ഏപ്രില്‍ മുതല്‍ തടസപ്പെടും; ഫോണ്‍ബില്ലുകള്‍ മുതല്‍ സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ വരെ മുടങ്ങും, വൻകിട കമ്പനികൾക്ക് തിരിച്ചടി

മാസം തോറും ഓട്ടോ ഡെബിറ്റ് സംവിധാനത്തിലാണ് പലരും ഫോണ്‍ബില്ല്, സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജ് തുടങ്ങിവ അടക്കുന്നത്. അതായത് ഒരു തവണ അടച്ചു കഴിഞ്ഞാൽ പിന്നെ കാലാവധി അവസാനിക്കുമ്പോള്‍ നമ്മുടെ ഡെബിറ്റ് കാര്‍ഡില്‍ നിന്നും ഓട്ടോമാറ്റിക്കായി പണം ഓട്ടോ ഡെബിറ്റ് ചെയ്യപ്പെടും.
ഈ സംവിധാനമാണ് ഏപ്രില്‍ മുതല്‍ തടസപ്പെടുക. ഇനി മുതല്‍ കാര്‍ഡുമയുടെ സമ്മതത്തോട് മാത്രമേ പണം കമ്പനികള്‍ക്ക് ഡെബിറ്റ് ചെയ്യാന്‍ സാധിക്കുകയുള്ളു. ഓട്ടോ ഡെബിറ്റ് സംവിധാനത്തെ സംബന്ധിച്ച് വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പുതിയ നടപടി സ്വീകരിച്ചത്.
നെറ്റ്ഫ്ലിക്സ്, ആമസോണ്‍, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, ടാറ്റ പവര്‍ എന്നീ വന്‍കിട കമ്പനികള്‍ക്കെല്ലാം ഇത് വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇനി മുതല്‍ തുക ഡെബിറ്റ് ചെയ്യുന്നതിന് മുമ്പ് ഉപഭോക്താവിനെ കമ്പനികള്‍ ആ വിവരം അറിയിക്കണം.
ഉപഭോക്താവ് അനുമതി നല്‍കിയാല്‍ മാത്രമേ അക്കൗണ്ടില്‍ നിന്നും തുക ഡെബിറ്റ് ചെയ്യാന്‍ കമ്പനികള്‍ക്ക് സാധിക്കുകയുള്ളു. പുതിയ ചട്ടമനുസരിച്ച് 5000 രൂപക്ക് മുകളിലുള്ള ഓട്ടോമാറ്റിക് ഇടപാടുകള്‍ക്ക് ഒടിപി ഉപഭോക്താക്കള്‍ക്കെത്തും. ഇത് ഉപഭോക്താക്കള്‍ കമ്പനികള്‍ക്ക് കൈമാറാന്‍ തയ്യാറായില്ലെങ്കില്‍ ഓട്ടോ ഡെബിറ്റ് ഇടപാട് നടക്കുകയില്ല.
ഒടിപി ലഭ്യമാക്കുന്നതിന് ബാങ്കുകള്‍ അവരുടെ വെബ്‌സൈറ്റിലും ആപ്പുകളിലും മാറ്റം വരുത്തേണ്ടിയിരിക്കുന്നു. ഇതിനുള്ള സമയ പരിധി നാളെ അവസാനിക്കും. രണ്ടായിരം കോടിയോളം രൂപയുടെ പണമിടപാടാണ് ഇത്തരത്തില്‍ ഓട്ടോമാറ്റിക്കായി രാജ്യത്ത് നടക്കുന്നത്. കൂടുതല്‍ സമയം അനുവദിക്കണമെന്ന കമ്പനികളുടെ ആവശ്യം ആര്‍ബിഐ നിരസിച്ചിട്ടുണ്ട്. 2019 ഓഗസ്റ്റിലാണ് ഇതു സംബന്ധിച്ച തീരുമാനം ആര്‍.ബി.ഐ എടുത്തത്.
https://www.facebook.com/Malayalivartha


























