നന്ദിഗ്രാമിൽ സുവേന്ദു അധികാരിയുടെ ജയം ഉറപ്പിച്ച് അമിത് ഷായുടെ റോഡ് ഷോ; മമത പരാജയത്തിലേക്കോ?

തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി നടക്കുകയാണ് ബംഗാളിൽ. ബിജെപി പ്രവർത്തകരുടെ പ്രചാരണവും കൂടിവരുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗാളില്‍ നടന്ന റോഡ് ഷോയില്‍ പങ്കെടുത്തിരുന്നു.
ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയും മമത ബാനര്‍ജിയും നേര്‍ക്കുനേര്‍ മത്സരിക്കുന്ന നന്ദിഗ്രാമിലാണ് റോഡ് ഷോയുമായി അമിത്ഷാ എത്തിയത്. നന്ദിഗ്രാമില്‍ നിന്ന് സുവേന്ദു അധികാരി വാന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അമിത് ഷാ പ്രചാരണത്തിനിടയിൽ വ്യക്തമാക്കി.
'ബി.ജെ.പി നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയുടെ ജയം ഉറപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി മമത നന്ദിഗ്രാമില്‍ പ്രചാരണം നടത്തുകയാണ്.
ഈ തെരഞ്ഞെടുപ്പ് തൃണമൂലിനെ എത്രമാത്രം പ്രതിസന്ധിയിലാക്കിയെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്'. അമിത്ഷായുടെ വാക്കുകൾ.
ബംഗാള്‍ മാറ്റത്തിനായി തയ്യാറായിരിക്കുകയാണെന്നും, ബംഗളില്‍ ഇത്തവണ ബി.ജെ.പിഭരണത്തിലെത്തുമെന്നും നന്ദിഗ്രാം അതിനുള്ള വഴി കാണിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മമത ബാനര്‍ജിയുടെ അടുത്ത് നിന്നും അഞ്ച് കിലോമീറ്റര്‍ ദൂരെ ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരിക്കുകയാണെന്നും, മമതയുടെ സാന്നിധ്യത്തില്‍ പോലും പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുകയാണെങ്കില്‍ എപ്രകാരമാണ് സ്ത്രീ സുരക്ഷ ഉറപ്പ് നല്‍കാന്‍ സാധിക്കുക എന്ന് അദ്ദേഹം ആരോപിച്ചു.
https://www.facebook.com/Malayalivartha


























