ബംഗ്ലാദേശിൽ വീണ്ടും മതമൗലികവാദികളുടെ ആക്രമണം; 400 വര്‍ഷം പഴക്കമുള്ള ആശ്രമത്തിന് മുസ്ലീം തീവ്രവാദികള്‍ തീയിട്ടു

മതമൗലികവാദികളുടെ ആക്രമണം ബംഗ്ലാദേശിൽ. 400 വര്‍ഷം പഴക്കമുള്ള ശ്മശാനവും ആശ്രമവും തീയിട്ട് ഇവർ നശിപ്പിച്ചു. മഗുര ജില്ലയിലാണ് സംഭവം നടന്നത്. പരുവര്‍കുല്‍ അഷ്ടഗ്രാം മഹാ ശ്മശാനവും രാധാഗോബിന്ദ് ആശ്രമവുമാണ് അക്രമികള്‍ തീയിട്ട് നാശത്തിനു വിധേയമാക്കിയത്.
ശുചീകരണ തൊഴിലാളികളാണ് സംഭവം ആദ്യം കണ്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി. ആശ്രമത്തിലെ മൂന്ന് വീടുകളും രഥവും കത്തിനശിച്ച നിലയിലായിരുന്നു.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് തീ അണച്ചു. മുഹമ്മദ്പൂര്‍ ഉപശിലാ പരിഷദ് മുന്‍ വൈസ് ചെയര്‍മാന്‍, ഹിന്ദു-ബുദ്ധിസ്റ്റ് ക്രിസ്ത്യന്‍ ഓകിയോ പരിഷദ് കമ്മിറ്റിയിലെ അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് ഭരണകൂടത്തിന് പരാതി നൽകിയിരിക്കുന്നത്.
തുടര്‍ന്ന് അധികൃതര്‍ സ്ഥലത്തെത്തി പരിശോധനനടത്തുകയും. ആശ്രമത്തിന് നേരെ നടന്ന ആക്രമണം സമൂഹത്തിലെ ക്രമസമാധാനനില തകര്‍ക്കാനും സംഘര്‍ഷം അഴിച്ചുവിടാനും വേണ്ടി ചെയ്തതാണെന്നാണ് ഇതുവരെയുള്ള വിലയിരുത്തൽ .
" frameborder="0" allow="autoplay; encrypted-media" allowfullscreen>സമീപകാലത്ത് ബംഗ്ലാദേശില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കും ആരാധനാ കേന്ദ്രങ്ങള്‍ക്കും നേരെയുള്ള അക്രമങ്ങള്‍ കൂടിവരുകയാണ്. കഴിഞ്ഞ ദിവസം നൂറോളം മതമൗലികവാദികള്‍ ചേര്‍ന്ന് ഹൈന്ദവ ക്ഷേത്രം ആക്രമിച്ച് തകര്‍ത്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യം സന്ദര്‍ശിച്ചതില്‍ പ്രതിഷേധം അറിയിച്ചായിരുന്നു അത്. പത്തോളം പ്രതിഷേധക്കാരാണ് സംഘര്‍ഷത്തിനിടെ സൈന്യത്തിന്‍റെ വെടിയേറ്റ്മരണപ്പെട്ടത്.
https://www.facebook.com/Malayalivartha


























