പഞ്ചാബി ഗായകന്‍ ദില്‍ജാന്‍ കാറപകടത്തില്‍ മരിച്ചു; ദില്‍ജാന്‍ സഞ്ചരിച്ചിരുന്ന കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു

പ്രശസ്ത പഞ്ചാബി ഗായകന്‍ ദില്‍ജാന്‍(31) കാറപകടത്തില്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെ അമൃത്സറിന് സമീപമാണ് അപകടം സംഭവിച്ചത്. ദില്‍ജാന്‍ സഞ്ചരിച്ചിരുന്ന കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ഇടിച്ച് തകരുകയായിരുന്നു. ദില്‍ജാന്‍ കര്‍തര്‍പൂരിലേക്ക് പോകുമ്‌ബോഴായിരുന്നു അപകടം.
ഉടന്‍തന്നെ പ്രദേശവാസികള്‍ ചേര്‍ന്ന് അദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ദില്‍ജാന്‍ നിരവധി പഞ്ചാബി സിനിമകള്‍ക്ക് വേണ്ടിയും പാടിയിട്ടുണ്ട്. ഭാര്യയും മകളും ഇപ്പോള്‍ കാനഡയിലാണ്. പുതിയ ആല്‍ബം പുറത്തിറക്കാനുള്ള തയാറെടുപ്പിനിടെയായിരുന്നു ദില്‍ജാന്‍ അപകടത്തില്‍പെട്ടത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അടക്കമുള്ള പ്രമുഖര്‍ ഇദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.
https://www.facebook.com/Malayalivartha


























