മുതലയുടെ പുറത്തുകൂടി ഉലാത്തുന്ന കോഴി...

മുതലയുടെ പുറത്തുകൂടി കൂളായി നടന്നുപോകുന്ന കോഴിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ കൗതുകമാകുന്നത്. തടാകത്തിന്റെ തീരത്തു കിടന്ന മുതലയുടെ പുറത്തു കൂടിയായിരുന്നു കോഴിയുടെ അഭ്യാസം. ദൃശ്യം കണ്ടവരെല്ലാം കോഴിയുടെ ധൈര്യം കണ്ട് അമ്ബരന്നെങ്കിലും ഇതൊക്കെ എത്ര നിസ്സാരം എന്ന ഭാവത്തിയിരുന്നു കോഴിയുടെ യാത്ര. മുതലയുടെ മൂക്കിന്‍ തുമ്ബിലൂടെ നടന്നു തീരത്തെത്തിയ കോഴിയെ പിടിക്കാന്‍ വായ പിളര്‍ന്നെങ്കിലും കോഴി തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ദൃശ്യം ഐപിഎസ് ഉദ്യോഗസ്ഥനായ ദീപാന്‍ഷു കബ്ര ട്വിറ്ററിലൂടെ പങ്കുവച്ചതോടെയാണ് വീണ്ടും ജനശ്രദ്ധ നേടിയത്. നിരവധിയാളുകള്‍ ഇപ്പോള്‍ തന്നെ ദൃശ്യം കണ്ടുകഴിഞ്ഞു.
https://www.facebook.com/Malayalivartha


























