ആരോഗ്യബുദ്ധിമുട്ടുകളെ തുടർന്ന് ശരത് പവാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

മുന്‍ കേന്ദ്രമന്ത്രിയും എന്‍സിപി പാര്‍ട്ടി അധ്യക്ഷനുമായ ശരത് പവാറിനെ അതിശക്തമായ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തെ ബുധനാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.
കഴിഞ്ഞ ദിവസം വൈകുന്നേരം എന്‍സിപി വക്താവ് നവാബ് മാലിക് ആണ് ശരത് പവാറിന് സുഖമില്ലെന്നുള്ള കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശരത് പവാറിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പരിശോധനയില്‍ പിത്താശയത്തില്‍ കല്ല് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ അദ്ദേഹത്തിന്റെ എല്ലാ പൊതു പരിപാടികളും മാറ്റി വച്ചതായി മാലിക് അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha


























