ലഡാക്കില്‍ ഇന്ത്യയ്ക്ക് ഒരിഞ്ച് ഭൂമിപോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് കരസേനാ മേധാവി

ലഡാക്കില്‍ ഇന്ത്യയ്ക്ക് ഒരിഞ്ച് ഭൂമിപോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് കരസേനാ മേധാവി ജനറല്‍ എം.എം. നരവാനെ. ലഡാക്കിലെ ഇന്ത്യചൈന സൈനിക പിന്‍മാറ്റത്തെ പറ്റി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞവര്‍ഷം അതിര്‍ത്തിയില്‍ തര്‍ക്കം ആരംഭിക്കുന്നതിനു മുന്‍പുളള സ്ഥിതിതന്നെയാണ് ഇപ്പോഴുമെന്നും നരവാനെ വ്യക്തമാക്കി.
സൈനിക സംഘര്‍ഷം ഉടലെടുത്തതിനു പിന്നാലെ ചൈന ഒരു ഇന്ത്യന്‍ പ്രദേശത്തിന്റെയും നിയന്ത്രണം ഏറ്റെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞത് ശരിയാണെന്നും അതിനോട് പൂര്‍ണമായി യോജിക്കുന്നുവെന്നും നരവാനെ വ്യക്തമാക്കി. മേഖലയില്‍ സൈനിക പെട്രോളിംഗ് പുനരാരംഭിച്ചിട്ടില്ല. പെട്രോളിംഗ് ആരംഭിച്ചാല്‍ ഏറ്റുമുട്ടലുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നും അത് സ്ഥിതിഗതി വഷളാകുന്നതിന് കാരണമാകുമെന്നും അദ്ദേഹം പ്രതികരിച്ചു.
കഴിഞ്ഞമാസം അവസാനത്തോടെയാണ് പാംഗോംങ് തടാക മേഘലയില്‍ നിന്നും ഇരുരാജ്യങ്ങളും തങ്ങളുടെ സൈനിക സംഘത്തെയും ടാങ്കുകളെയും പിന്‍വലിക്കാന്‍ ആരംഭിച്ചത്. ഡെസ്പാംഗ്, ഹോട്ട് സ്പ്രിംഗ്, ഗോഗ്ര മേഖലകളില്‍ നിന്നും സമാനമായ സൈനിക പിന്‍മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ അവസാനത്തോടെ ചൈനീസ് സൈന്യം ഇന്ത്യന്‍ നിയന്ത്രണ രേഖ ലംഘിച്ചതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്.
ജൂണ്‍ 15 ന് ഗാല്‍വാന്‍ താഴ്വരയില്‍ ചൈനിസ് സൈനികരമായുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ചൈനീസ് സൈനികര്‍ക്കും അത്യാഹിതം സംഭവിച്ചതായി ചൈനീസ് അധികൃതര്‍ സമ്മതിച്ചിട്ടുണ്ടെങ്ങിലും കൂടുതല്‍ വിവരങ്ങള്‍ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. എന്നാല്‍ പുറത്തുവന്ന ഒരു അമേരിക്കന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ ചൈനീസ് സൈനികരില്‍ 35 പേര്‍ക്ക് പരിക്കേറ്റതായി പരാമര്‍ശമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























