ഇന്ത്യാ-പാക് നയതന്ത്ര ചർച്ചകൾ പുന:രാരംഭിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് പാക് പ്രധാനമന്ത്രി; പ്രശ്നങ്ങൾ പരിഹരിക്കാന്‍ മോദിക്ക് കത്തയച്ച് ഇമ്രാൻ ഖാന്‍

ഇന്ത്യ- പാക് നയതന്ത്ര ചർച്ചകൾ പുന:രാരംഭിക്കാൻ താല്പര്യം പ്രകടിപ്പിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻഖാന്‍. രണ്ടു രാജ്യങ്ങൾക്കുമിടയിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ താത്പര്യമുണ്ടെന്ന് കാണിച്ച് ഇമ്രാൻഖാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
പാക് റിപ്പബ്ലിക് ദിനമായ മാര്‍ച്ച് 23ന് നരേന്ദ്ര മോദി ഇമ്രാൻഖാന് കത്തയച്ചതാണ്. ഇതിനുള്ള മറുപടിയാണ് ഇമ്രാൻഖാന്‍ ഇപ്പോൾ നൽകിയിരിക്കുന്നത്.
പാകിസ്‌താന്‍ ജനത ഇന്ത്യയുമായി സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ഇമ്രാൻ കത്തില്‍ പറയുന്നുണ്ട്. ഇന്ത്യ ഉള്‍പ്പെടെയുള്ള എല്ലാ അയല്‍ രാജ്യങ്ങളുമായും നല്ല ബന്ധമാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നതെന്നും പാക് പ്രധാനമന്ത്രി കത്തിൽ പറയുന്നുണ്ട്.
ജമ്മു കശ്മീര്‍ പ്രതിസന്ധി അടക്കമുള്ള വിഷയങ്ങള്‍ പ്രത്യേകം പരാമര്‍ശിച്ചതായിരുന്നു കത്ത്.
ജമ്മു കശ്മീര്‍ തര്‍ക്കങ്ങളെക്കുറിച്ച് ഇന്ത്യക്കും പാകിസ്താനുമിടയിലുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കണമെന്നും കത്തില്‍ പറയുന്നുണ്ട്. പാകിസ്താന്‍ റിപ്പബ്ലിക് ദിനത്തിന് ആശംസ നേര്‍ന്നതിന് നരേന്ദ്ര മോദിയോട് ഇമ്രാൻ ഖാന്‍ നന്ദിയും അറിയിക്കുന്നുണ്ട്.
ആണവ – സായുധ മേഖലകളില്‍ സമാധാനപരമായ സഹകരണം ആവശ്യപ്പെട്ടുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ 23നായിരുന്നു കത്തയച്ചത്. പരസ്പര വിശ്വാസ്യതയും തീവ്രവാദം തുടച്ചുനീക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും പാകിസ്താനിലേക്ക് അയച്ച കത്തിൽ പരാമർശിക്കുന്നുണ്ട്.
2016 ല്‍ പത്താന്‍കോട്ടിലെ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ-പാക് ചര്‍ച്ചകള്‍ നിർത്തിയത് . ഉറി, പുല്‍വാമ ആക്രമണം അടക്കം തുടര്‍ന്നുണ്ടായ ഭീകരാക്രമണങ്ങള്‍ ഇരു രാജങ്ങള്‍ക്കുമിടയിലുള്ള ശത്രുത വർധിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























