അതിർത്തിയിൽ ചൈനയ്‌ക്ക് ഇന്ത്യയുടെ മണ്ണ് അടിയറവ് വച്ചിട്ടില്ല; കിഴക്കൻ ലഡാക് അതിർത്തിയിൽ ഇന്ത്യൻ അതിർത്തിയിലേക്ക് ചൈന കടന്നുകയറിയിട്ടില്ലെ; സംഘർഷം ചർച്ചകളിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കരസേനാ മേധാവി ജനറൽ എം. എം. നരാവനെ

ഇന്ത്യ ചൈന വിഷയത്തിൽ വീണ്ടും മറ്റൊരു നടുക്കുന്ന വെളിപ്പെടുത്തലുമായി കരസേനാ മേധാവി ജനറൽ എം. എം. നരവനെ. കിഴക്കൻ ലഡാക് അതിർത്തിയിൽ ഇന്ത്യൻ അതിർത്തിയിലേക്ക് ചൈന കടന്നുകയറിയിട്ടില്ലെന്നും സംഘർഷം ചർച്ചകളിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും കരസേനാ മേധാവി ജനറൽ എം. എം. നരാവനെ പറഞ്ഞു.
ചൈന-പാക് മേഖലകളിൽ നിന്നുള്ള ഭീഷണി കാരണം ഇന്ത്യ എല്ലായ്‌പ്പോഴും ജാഗ്രതയിലാണ്. പാകിസ്ഥാനുമായുള്ള വെടിനിറുത്തൽ ധാരണയ്‌ക്കു ശേഷം മാർച്ചിൽ അതിർത്തിയിൽ സമാധാനം നിലനിന്നുവെന്നും അദ്ദേഹം പറഞ്ഞു . അതിർത്തിയിൽ ചൈനയ്‌ക്ക് ഇന്ത്യയുടെ മണ്ണ് അടിയറവ് വച്ചിട്ടില്ല.
സംഘർഷം കുറയ്‌ക്കാൻ സൈനിക-നയതന്ത്ര തലത്തിലെ ചർച്ചകളും കിഴക്കൻ ലഡാക് അതിർത്തിയിൽ സേനകളെ നിയന്ത്രണ രേഖയ്‌ക്ക് സമീപത്തു നിന്ന് പിൻവലിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു.
ഫെബ്രുവരിയിൽ നടന്ന ഇന്ത്യാ-പാക് മിലിട്ടറി ഓപ്പറേഷൻ ഡയറക്‌ടർ ജനറൽ തല ചർച്ചയ്‌ക്കു ശേഷം അതിർത്തിയിൽ സമാധാനം നിലനിൽക്കുന്നുണ്ട്. മാർച്ചിൽ അനിഷ്‌ട സംഭവങ്ങളുണ്ടായിട്ടില്ല.
അതേസമയം ഭീകരരുടെ ഭീഷണിക്ക് കുറവില്ല. മഞ്ഞുരുകുമ്പോൾ നുഴഞ്ഞു കയറാനായി ഭീകരർ ശ്രമം തുടരുകയാണെന്നും കരസേനാ മേധാവി അറിയിച്ചു. ഇന്ത്യാ-ചൈന അതിർത്തിയിൽ 2020 ഏപ്രിലിലെ സ്ഥിതി പുനഃസ്ഥാപിക്കുക എന്ന പരിമിതമായ ലക്ഷ്യത്തോടെയാണ് ഇന്ത്യ കഴിഞ്ഞ ഒമ്പതുമാസമായി നയങ്ങൾ രൂപവത്കരിച്ചതും പ്രവർത്തിച്ചതും.
ചർച്ചകൾ, യുദ്ധത്തിന് തയ്യാറെടുക്കൽ, സാമ്പത്തികനിയന്ത്രണങ്ങൾ എന്നിവയായിരുന്നു ഇന്ത്യ സ്വീകരിച്ചിരുന്ന നടപടികൾ. ഇവ ഫലപ്രദമായിത്തീരുന്ന സൂചനകളാണ് ലഭിച്ചത്.
ലഡാക്കിൽ ചൈന ആക്രമിച്ച നാലുപ്രദേശങ്ങളിൽ രണ്ടും പൂർവസ്ഥിതിയിലേക്ക് നീങ്ങുകയാണ്. ഇന്ത്യയും ചൈനയും അവരവരുടെ പഴയസ്ഥാനങ്ങളിലേക്ക് പിന്മാറിത്തുടങ്ങിയിരുന്നു.
മറ്റു പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴും ഗ്യാൻവാനിലും പാംഗോങ് തടാകത്തിന്റെ ഇരുവശത്തും ഇന്ത്യയും ചൈനയും പിന്മാറുന്നു എന്നുള്ളത് ആശ്വാസകരമാണ്.
https://www.facebook.com/Malayalivartha


























