ഭാര്യയ്ക്ക് രഹസ്യകാമുകനുണ്ടെന്ന് ഭർത്താവ്; ആരോപണവും അധിക്ഷേപവും സഹിക്കാൻ കഴിയാതെ വന്നപ്പോൾ വാക്കേറ്റവും കയ്യാങ്കളിയുമായി... ഒടുവിൽ ഗ്ലാസിന്‍റെ കുപ്പി ഉപയോഗിച്ച് ആക്രമിക്കാൻ വന്നപ്പോൾ ഭാര്യ ഓടി രക്ഷപ്പെട്ടു: രാത്രി ഭക്ഷണം കഴിക്കുന്നതിനിടെ ഉപദ്രവം ആവർത്തിച്ചപ്പോൾ കൈയിൽ കിട്ടിയ മരത്തിന്‍റെ പലക എടുത്ത് ഭർത്താവിനെ അടിച്ചു കൊന്നു...

ഭാര്യയ്ക്ക് രഹസ്യ കാമുകനുണ്ടെന്ന് ആരോപിച്ച ഭർത്താവിനെ തല്ലിക്കൊന്നു. സൂററ്റിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. റിട്ടയേർഡ് എഞ്ചിനീയറായ 78കാരനെയാണ് 71കാരി കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അമൃത്‍ലാൽ പട്ടേലിന്‍റെ ഭാര്യ ലക്ഷ്മിയെ പോലീസ് അറസ്റ്റ് ചെയ്തു. അമൃത്‍ലാലിന്‍റെ മരമുകൻ കമലേഷാണ് പരാതിയുമായി സ്റ്റേഷനിൽ എത്തിയത്.
തിങ്കളാഴ്ച ഭാര്യ ലക്ഷ്മി ക്ഷേത്രത്തിൽ പോയിരുന്നു. ഇവിടെ നിന്ന് തിരിച്ചെത്തിയത് മുതൽ ഭാര്യ ആരെയോ കാണാൻ പോയതാണെന്ന് ഭർത്താവ്ആരോപിച്ചതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ദിവസം മുഴുവൻ അമൃത്ലാൽ ഇക്കാര്യം പറഞ്ഞ് ഭാര്യയെ പരിഹസിച്ചുകൊണ്ടേ ഇരുന്നു. ഗ്ലാസിന്‍റെ കുപ്പി ഉപയോഗിച്ച് ലക്ഷ്മിയെ അടിക്കാൻ ശ്രമിച്ചെങ്കിലും അവർരക്ഷപ്പെടുകയായിരുന്നു.
രാത്രി ഭക്ഷണം കഴിക്കുന്നതിനിടെ അമൃത്‍ലാൽ അധിക്ഷേപം ആവർത്തിച്ചതാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്. ലക്ഷ്മിയെ ഇയാൾ ആക്രമിക്കാൻ ശ്രമിച്ചതോടെ ഇവർ കൈയിൽ കിട്ടിയ മരത്തിന്‍റെ പലക എടുത്ത് ഉടൻ തന്നെ അടിക്കുകയായിരുന്നു.
ഉടൻ തന്നെഭർത്താവ് നിലത്ത് വീഴുകയും ചെയ്തു. അമ്മാവനും ഭാര്യയും തമ്മിൽ തർക്കം പതിവായിരുന്നെന്നാണ് കമലേഷ് പോലീസിനോട് വ്യക്തമാക്കിയത്. സ്വഭാവത്തെച്ചൊല്ലിയായിരുന്നു തർക്കം.
നേരത്തെ നാല് തവണ താൻ ഇടപെട്ട് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ തീർത്തിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“അമ്മാവന് അമ്മായിയെ സംശയമായിരുന്നു. പലപ്പോഴും അവരുമായി വഴക്കിടുകയും ചെയ്തിരുന്നു. തിങ്കളാഴ്ച, തർക്കത്തിനിടെ അവൾ തലയ്ക്ക് അടിക്കുകയായിരുന്നു ”കമലേഷ് പോലീസിനോട് പറഞ്ഞു.
''അയാൾക്ക് ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയം ഉണ്ടായിരുന്നു. കുടുംബാംഗങ്ങൾ അയാളെ കാര്യങ്ങൾ പറഞ്ഞ് ബോധിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല'' പോലീസ് ഉദ്യോഗസ്ഥൻപറയുന്നു.
https://www.facebook.com/Malayalivartha


























