'ഡി.എം.കെ ശ്രമിക്കുന്നത് ജാതിഅടിസ്ഥാനത്തിൽ വോട്ടുകൾ നേടാൻ' ;ഡി.എം.കെയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാജ്‌നാഥ് സിംഗ്
ജാതിയടിസ്ഥാനത്തില്‍ വോട്ടുകള്‍ നേടാനാണ് ഡി.എം.കെ ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ തമിഴ്‌നാട്ടില്‍ സംഘടിപ്പിച്ച പൊതുറാലിക്കിടെയായിരുന്നു ഡി.എം.കെയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാജ്‌നാഥ് സിംഗ് രംഗത്തെത്തിയത്.‘സാമുദായികടിസ്ഥാനത്തില്‍ വോട്ട് പിടിക്കാനാണ് ഡി.എം.കെ ശ്രമിക്കുന്നത്. എന്നാല്‍ ബി.ജെ.പി അങ്ങനെയല്ല. ജാതി, മതം, വംശം എന്നിവയുടെ പേരില്‍ ഞങ്ങള്‍ വോട്ട് പിടിക്കാറില്ല. നീതിയ്ക്കും മാനുഷികതയ്ക്കും വേണ്ടിയുള്ള രാഷ്ട്രീയമാണ് ബി.ജെ.പിയുടേത്. എല്ലാവര്‍ക്കും നീതി ലഭിക്കണം. ന്യൂനപക്ഷപ്രീണനം ഞങ്ങളുടെ നയമല്ല,’ രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഏപ്രില്‍ ആറിനാണ് തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ്നാട്ടില്‍ ഇത്തവണ ഡി.എം.കെ നയിക്കുന്ന സഖ്യം അധികാരത്തിലെത്തുമെന്നാണ് സര്‍വേഫലങ്ങളെല്ലാം നല്‍കുന്ന സൂചന.ബി.ജെ.പിക്ക് തമിഴ്നാട്ടില്‍ വലിയ രീതിയില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി. സായിനാഥും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അധികാരത്തിലെത്തിയാല്‍ പൗരത്വ നിയമം നടപ്പാക്കില്ലെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ പറഞ്ഞിരുന്നു.ഞാന്‍ ഉറപ്പിച്ച് പറയുന്നു, നമ്മള്‍ അധികാരത്തില്‍ വരും. അധികാരത്തില്‍ വന്നാലും തമിഴ്‌നാട്ടില്‍ പൗരത്വ നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സ്റ്റാലിന്‍ പറഞ്ഞിരുന്നു.പാര്‍ലമെന്റില്‍ പൗരത്വഭേദഗതി നിയമത്തെ എതിര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളം, പശ്ചിമ ബംഗാള്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം തന്നെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിയമസഭയില്‍ ബില്‍ പാസാക്കിയപ്പോള്‍ പളനി സ്വാമി എന്തുകൊണ്ട് അതിന് വിസമ്മതിച്ചുവെന്നും സ്റ്റാലിന്‍ ചോദിച്ചിരുന്നു.എന്നാൽ തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പിന് ശേഷം അണ്ണാഡിഎംകെ ശശികലയ്ക്കൊപ്പം ചേരുമെന്ന് ടി ടി വി ദിനകരന്‍. ഇത്തവണത്തെ തെരഞ്ഞെടുപ്പോടെ ഇപിഎസ് -ഒപിഎസ് നേതൃത്വത്തിന്‍റെ പതനം പൂര്‍ണമാകുമെന്ന് ദിനകരന്‍ അവകാശപ്പെട്ടു. ദിനകരന് പിന്തുണ തേടി ശശികല പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നത്തി.
വിജയകാന്തിനും അസദ്ദുദ്ദീന്‍ ഒവൈസിക്കുമൊപ്പം സഖ്യത്തിലാണ് ടിടിവി ദിനകരന്‍റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം മത്സരിക്കുന്നത്. അണ്ണാഡിഎംകെയുടെ ശക്തികേന്ദ്രമായ മണ്ഡലങ്ങളില്‍ അമ്മ മക്കള്‍ മുന്നേറ്റ കഴകം സ്ഥാനാര്‍ത്ഥികളെ നേരിട്ട് രംഗത്തിറക്കിയാണ് വോട്ടുചോദിക്കുന്നത്. പളനിസ്വാമിയും പനീര്‍സെല്‍വവും ജയലളിതയെ വഞ്ചിച്ചവരെന്ന് ആരോപിച്ചാണ് പ്രചാരണം. രാഷ്ട്രീയ പിന്‍മാറ്റം പ്രഖ്യാപിച്ചെങ്കിലും ദിനകരന് പിന്തുണ അറിയിച്ച് മണ്ഡലങ്ങളിലൂടെ പ്രചാരണത്തിലാണ് ശശികല. പൊതുവേദികളില്‍ നിന്ന് വിട്ടുനിന്ന് പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിയാണ് പ്രചാരണംഅതേസമയം ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോയില്‍ കാര്‍ത്തി ചിദംബരത്തിന്‍റെ ഭാര്യ ശ്രീനിധിയുടെ ഭരത്യനാട്യം ഉള്‍പ്പടെുത്തിയത് വിവാദമായി. തന്‍റെ അനുമതി ഇല്ലാതെയാണ് 10 വര്‍ഷം മുമ്പ് ചിത്രീകരിച്ച രംഗങ്ങള്‍ ഉള്‍പ്പടെത്തിയതെന്നും ബിജെപിയുടെ രാഷ്ട്രീയ അജണ്ഡയാണ് പിന്നിലെന്നും ശ്രീനിധി ചിദംബരം വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























