കർഷക സംഘടനകൾ കടുപ്പിച്ച് തന്നെ ;കാൽനടയായി കർഷകർ പാർലമെന്റിലേക്ക് മാർച്ച് നടത്തും
പാര്‍ലമെന്റിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ച് സംയുക്ത കര്‍ഷക സംഘടനകള്‍. കാല്‍നടയായിട്ടാണ് കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുക. മെയ് ആദ്യവാരം മുതലാണ് മാര്‍ച്ച്.ദില്ലിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് ആരംഭിക്കുന്ന കാല്‍നട മാര്‍ച്ച് പാര്‍ലമെന്റിലേക്ക് എത്തി ചേരുകയാണ് ചെയ്യുകയെന്ന് സംയുക്ത കര്‍ഷക മോര്‍ച്ച അറിയിച്ചു.2020 നവംബര്‍ 26നാണ് ദല്‍ഹി അതിര്‍ത്തിയില്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ സമരം തുടങ്ങിയത്. നേരത്തെ മാര്‍ച്ച് 26 ന് ഭാരത് ബന്ദ് കര്‍ഷകര്‍ നടത്തിയിരുന്നു.
നിരവധി തവണ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. കര്‍ഷകര്‍ ഒഴിഞ്ഞുപോകില്ലെന്ന് ഉറപ്പായതോടെ സമരം അടിച്ചമര്‍ത്താനുള്ള ശ്രമവും കേന്ദ്രം നടത്തിയിരുന്നു. എന്നാല്‍ ഇതൊന്നും ഫലം കണ്ടില്ല.നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കും വരെ പ്രതിഷേധം തുടരാനാണ് കര്‍ഷകരുടെ തീരുമാനം. എന്നാല്‍ നിയമത്തില്‍ വേണമെങ്കില്‍ ഭേദഗതി വരുത്താമെന്നും പിന്‍വലിക്കാന്‍ ഒരുക്കമല്ലെന്നുമാണ് സര്‍ക്കാരിന്റെ പിടിവാശി.അതെ സമയം ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന മ്യാന്‍മര്‍ പൗരന്മാര്‍ക്ക് ഭക്ഷണമോ താമസസ്ഥലമോ നല്‍കരുതെന്ന വിവാദ ഉത്തരവ് പിന്‍വലിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍. മാര്‍ച്ച് 26 ന് പുറപ്പെടുവിച്ച ഉത്തരവിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവരുന്നതിനിടെയാണ് നടപടി നിര്‍ത്തിവെക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചത്.കത്തിലെ ഉള്ളടക്കങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയും വ്യത്യസ്തമായി വ്യാഖ്യാനിക്കുകയും ചെയ്തതായി കരുതുന്നെന്നും ഈ തെറ്റിദ്ധാരണ ഒഴിവാക്കാന്‍, മുകളില്‍ സൂചിപ്പിച്ച 26.03.2021 ലെ കത്ത് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം അറിയിക്കുന്നെന്നും സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ആഭ്യന്തര സെക്രട്ടറി ഗ്യാന്‍ പ്രകാശ് പറഞ്ഞു.അട്ടിമറിയിലൂടെ പട്ടാളം ഭരണം പിടിച്ചെടുത്ത മ്യാന്‍മറില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണമോ താമസിക്കാന്‍ സ്ഥലമോ നല്‍കരുതെന്നായിരുന്നു ഉത്തരവില്‍ മണിപ്പൂര്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നത്. തദ്ദേശ സ്ഥാപനങ്ങളും ജനങ്ങള്‍ക്കുമായാണ് ഉത്തരവിറക്കിയിരുന്നത്.ഗുരുതരമായി പരിക്കേറ്റവര്‍ക്കോ അല്ലെങ്കില്‍ മാനുഷിക പരിഗണന വെച്ചോ വൈദ്യസഹായം നല്‍കാന്‍ മാത്രമാണ് ഉത്തരവ് പ്രകാരം അനുമതിയുണ്ടായിരുന്നത്.മണിപ്പൂരിലെ ബി.ജെ.പി സര്‍ക്കാരിന്റെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. മനുഷ്യത്വരഹിതമായ നടപടിയാണിതെന്നും രാജ്യത്തിന്റെ ആതിഥ്യമര്യാദകള്‍ക്കും സംസ്‌കാരത്തിനും വിരുദ്ധമാണിതെന്നുമാണ് നിരവധി പേര്‍ വിമര്‍ശനമുന്നയിച്ചിരുന്നു.
https://www.facebook.com/Malayalivartha


























