പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആക്രമണം; പരുക്കേറ്റ ബിജെപി സ്ഥാനാര്‍ത്ഥിയും ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ അശോക് ദിന്‍ഡയ്ക്ക് സുരക്ഷ ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആക്രമണത്തില്‍ പരുക്കേറ്റ ബിജെപി സ്ഥാനാര്‍ത്ഥിയും ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ അശോക് ദിന്‍ഡയ്ക്ക് 'വൈ' കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. മൊയ്‌ന മണ്ഡലത്തില്‍നിന്ന് മത്സരിക്കുന്ന താരത്തിനുനേരെ ആക്രമണമുണ്ടായ സാഹചര്യത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചൊവ്വാഴ്ചയാണ് ദിന്‍ഡയെ ഒരുകൂട്ടം ആളുകള്‍ ആക്രമിച്ചത്.
ഏപ്രില്‍ ഒന്നിന് നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിനു മുന്നോടിയായി റോഡ് ഷോ നടത്തി തിരിച്ചുവരുമ്ബോഴാണ് താരം ആക്രമിക്കപ്പെട്ടത്. സംഭവം വിവാദമായതോടെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ജില്ലാ ഭരണകൂടത്തില്‍നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു.
റോഡ് ഷോയ്ക്ക് ശേഷം താരം മടങ്ങുമ്ബോള്‍ ഒരുകൂട്ടം ആളുകള്‍ വാഹനം തടഞ്ഞുനിര്‍ത്തിയാണ് ആക്രമണം നടത്തിയത്. ദിന്‍ഡയുടെ വാഹനത്തിന് കേടുപാടു വരുത്തിയ അക്രമികള്‍, കല്ലേറും നടത്തി. ആക്രമണത്തില്‍ താരത്തിന്റെ തോളിനു പരുക്കേറ്റിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവ് ഷാജഹാന്‍ അലിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘമാണ് ആക്രമണം നടത്തിയതെന്ന് താരത്തിന്റെ മാനേജര്‍ ആരോപിച്ചു. രാജ്യാന്തര തലത്തില്‍ ഇന്ത്യയ്ക്കായി 13 ഏകദിനങ്ങളും ഒന്‍പത് ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് മുപ്പത്തേഴുകാരനായ ദിന്‍ഡ. ഏകദിത്തില്‍ 12 വിക്കറ്റും ട്വന്റി20യില്‍ 17 വിക്കറ്റുമാണ് സമ്ബാദ്യം.
https://www.facebook.com/Malayalivartha


























