ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളുടെ വില കുറയുന്നു..... ഏപ്രില്‍ ഒന്ന് മുതല്‍ സിലിണ്ടറൊന്നിന് 10 രൂപ കുറയ്ക്കുമെന്ന് പൊതുമേഖലാ എണ്ണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍

ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളുടെ വില കുറയുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ സിലിണ്ടറൊന്നിന് 10 രൂപ കുറയ്ക്കുമെന്ന് പൊതുമേഖലാ എണ്ണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍.
തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ എണ്ണ കമ്പനികള്‍ പെട്രോള്‍-ഡീസല്‍ വിലയിലും നേരിയ കുറവ് വരുത്തിയിരുന്നു. പിന്നാലെ പാചക വാതക വിലും കുറയ്ക്കുമെന്ന് സൂചന നല്‍കിയതിന് പിന്നാലെയാണ് 10 രൂപ കുറച്ചിരിക്കുന്നത്.
തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ എല്‍പിജി സിലിണ്ടറിന് 819 രൂപയാണ് വില. ജനുവരിയില്‍ 694 രൂപയായിരുന്നു സിലിണ്ടറിന്റെ വില ഫെബ്രുവരിയില്‍ 719 രൂപയാക്കി വര്‍ധിപ്പിച്ചു.
ഫെബ്രുവരി 15 ന് ഇത് 769 രൂപയും പിന്നാലെ 794 രൂപയും ആക്കി ഉയര്‍ത്തിയിരുന്നു.
https://www.facebook.com/Malayalivartha


























