പശ്ചിമ ബംഗാളിലും ആസാമിലും നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

പശ്ചിമ ബംഗാളിലും ആസാമിലും നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ബംഗാളില്‍ 30ഉം ആസാമില്‍ 39ഉം മണ്ഡലങ്ങളിലാണു വിധിയെഴുത്ത്.
ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമതാ ബാനര്‍ജിയും ബിജെപിയില്‍ ചേര്‍ന്ന പഴയ അനുയായി സുവേന്ദു അധികാരിയും ഇന്നാണ് ജനവിധി തേടുന്നത്.
ആസാമില്‍ രണ്ടാം ഘട്ടത്തില്‍ ബിജെപി മന്ത്രിസഭയിലെ പ്രമുഖന്‍മാരായ പരിമള്‍ സുക്‌ളബൈദ്യ, പിജൂഷ് ഹസാരിക, ബബേഷ് കാലിത എന്നിവര്‍ ജനവിധി തേടുന്നുണ്ട്.
പശ്ചിമ ബംഗാളില്‍ എട്ടു ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാംഘട്ടം ഏപ്രില്‍ 1 നും മൂന്നാംഘട്ടം ഏപ്രില്‍ ആറിനും നാലാം ഘട്ടം ഏപ്രില്‍ 10 നും നടക്കും. അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ 17 നും ആറാംഘട്ടം ഏപ്രില്‍ 22 നും ഏഴാംഘട്ടം ഏപ്രില്‍ 26 നും എട്ടാംഘട്ടം ഏപ്രില്‍ 29 നും നടക്കും. മൂന്ന് സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ മെയ് 2-നായിരിക്കും.
ആസമില്‍ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ 1-നും മൂന്നാംഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ 6-നും നടക്കും. കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും വോട്ടെടുപ്പ് ഏപ്രില്‍ ആറിനായിരിക്കും.
"
https://www.facebook.com/Malayalivartha


























