ഇന്ത്യയിൽ നാലില്‍ ഒരു സ്ത്രീ ഏറ്റവും അടുപ്പമുള്ളവരില്‍നിന്ന് അതിക്രമത്തിന് ഇരയാകുന്നു; ലിംഗ അസമത്വത്തില്‍ ദക്ഷിണേഷ്യയിലെ മൂന്നാമത്തെ ഏറ്റവും മോശം രാജ്യമെന്ന സ്ഥാനം ഇന്ത്യയ്ക്ക്,റിപ്പോർട്ടുമായി ലോക സാമ്പത്തിക ഫോറം

ലോക സാമ്പത്തിക ഫോറം തയ്യാറാക്കിയ റിപ്പോർട്ടിൽ സ്ത്രീ-പുരുഷ അന്തരത്തില്‍ ഇന്ത്യ 140ാം റാങ്കിലേക്ക് കൂപ്പുകുത്തി. ഒറ്റയടിക്ക് 28 റാങ്കാണ് ഇടിഞ്ഞതെന്ന് ഫോറം തയാറാക്കിയ ആഗോള ലിംഗ അന്തര റിപ്പോര്‍ട്ട് 2021ല്‍ വ്യക്തമാക്കുന്നു.
ഇതോടെ ലിംഗ അസമത്വത്തില്‍ ദക്ഷിണേഷ്യയിലെ മൂന്നാമത്തെ ഏറ്റവും മോശം രാജ്യമെന്ന സ്ഥാനമായി ഇന്ത്യയുടേതായിരിക്കുകയാണ്.
സ്ത്രീ-പുരുഷ അന്തരം 62.5ശതമാനം നികത്താനേ രാജ്യത്തിന് കഴിഞ്ഞുള്ളു. 2020ല്‍ 153 രാജ്യങ്ങളുടെ പട്ടികയില്‍ 112ല്‍ നിന്നിരുന്ന ഇന്ത്യയാണ് 2021ലെ പട്ടികയില്‍ 156 രാജ്യങ്ങളില്‍ 140ലേക്ക് താഴുന്നത്.
സാമ്പത്തിക-അവസര സൂചികയിലും രാജ്യം ഇപ്പോൾ [പിന്നിലാണ്. ഈ വിഭാഗത്തിലെ അന്തരം 32.6 ശതമാനം നികത്താനാണ് രാജ്യത്തിന് ഇപ്പോൾ സാധിച്ചിട്ടുള്ളൂ. രാഷ്ട്രീയ ശാക്തീകരണത്തിലാണ് രാജ്യം ഏറ്റവും പിന്നിൽ നിൽക്കുന്നത്.
വനിത മന്ത്രിമാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. 2019ല്‍ 23.1 ശതമാനമായിരുന്നു വനിത മന്ത്രിമാരുടെ എണ്ണമെങ്കില്‍ 2021 ആകുമ്പോഴേക്കും 9.1 ശതമാനത്തിലേക്ക് കുറയുകയായിരുന്നു.
പുരുഷന്മാര് നേടുന്ന വരുമാനത്തിന്റെ അഞ്ചിലൊന്ന് മാത്രമാണ് സ്ത്രീകൾ നേടുന്നത്. ഈ വിഭാഗത്തില്‍ അവസാനത്തെ പത്ത് രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു ഇന്ത്യ.
നാലില്‍ ഒരു സ്ത്രീ ഏറ്റവും അടുപ്പമുള്ളവരില്‍നിന്ന് അതിക്രമത്തിന് ഇരയാകുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ആരോഗ്യം, ജീവിതരീതി, വിദ്യാഭ്യാസം എന്നിവയിലും സ്ത്രീ-പുരുഷ അന്തരം വലുതാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha


























