പശ്ചിമ ബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ വ്യാപക സംഘര്‍ഷം...

പശ്ചിമ ബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ വ്യാപക സംഘര്‍ഷം .അക്രമത്തില്‍ ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കേശ്പുര്‍ സ്വദേശിയായ 40കാരനായ ഉത്തം ദോലയാണ് കുത്തേറ്റു മരിച്ചത്.
ബുധനാഴ്ച രാത്രി വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ആക്രമണം നടത്തുകയായിരുന്നെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.
അക്രമത്തിനിടെ ഉത്തം ദോലയുടെ വയറിനാണ് കുത്തേറ്റത്. മാരകമായി പരിക്കേറ്റ ഉത്തം ദോല സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഹരിഹര്‍ചക് പ്രദേശത്ത് ആശങ്ക വര്‍ധിച്ചു. സംഭവത്തില്‍ ഏഴുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്ന മിക്കയിടങ്ങളിലും ബി.ജെ.പി പരക്കെ അക്രമം നടത്തുകയാണെന്ന് തൃണമൂല്‍ ആരോപിച്ചു. കൂടാതെ ബൂത്തുകള്‍ കൈയേറി പോളിങ് ഓഫിസര്‍മാരെ ഭീഷണിപ്പെടുത്തിയതായും ബൂത്ത് പിടിച്ചെടുത്ത് ബി.ജെ.പി ഗുണ്ടകള്‍ വോട്ടെടുപ്പ് തടസപ്പെടുത്തുന്നതായും അവര്‍ പറഞ്ഞു .
ദെബ്‌ര ബി.ജെ .പി സ്ഥാനാര്‍ഥി വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കുന്നതായി തൃണമൂല്‍ ആരോപിച്ചു. ബി.ജെ.പി സ്ഥാനാര്‍ഥി ഭാരതി ഘോഷിനെതിരെയാണ് ആരോപണം.
"
https://www.facebook.com/Malayalivartha


























