2021 -22 സാമ്പത്തിക വർഷം ഇന്ത്യയുടെ ജിഡിപി നിരക്ക് കുതിച്ചുയരുമെന്ന് ലോകബാങ്ക് റിപ്പോർട്ട്; രാജ്യത്തെ നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുളള കേന്ദ്രസർക്കാരിന്റെ ആത്മനിർഭർ ഭാരത് ഉൾപ്പെടെയുളള പദ്ധതികളാണ് നിക്ഷേപ വളർച്ചയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ

മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ അത് സംഭവിക്കും. 2021 -22 സാമ്പത്തിക വർഷം ഇന്ത്യയുടെ ജിഡിപി നിരക്ക് കുതിച്ചുയരുമെന്ന് ലോകബാങ്ക് റിപ്പോർട്ട്. ജനുവരിയിൽ പ്രവചിച്ച 5.4 ശതമാനം പോയിന്റിൽ നിന്നും 10.1 ശതമാനത്തിലേക്കെത്തുമെന്നാണ് ലോകബാങ്കിന്റെ പ്രവചനം.
സ്വകാര്യ ഉപഭോഗത്തിലും നിക്ഷേപത്തിലുമുണ്ടാകുന്ന ശക്തമായ വളർച്ചയാണ് ഇന്ത്യയ്ക്ക് തുണയാകുക. രാജ്യത്തെ നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുളള കേന്ദ്രസർക്കാരിന്റെ ആത്മനിർഭർ ഭാരത് ഉൾപ്പെടെയുളള പദ്ധതികളാണ് നിക്ഷേപ വളർച്ചയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ.
വളർച്ചയിൽ 4.7 ശതമാനം പോയിന്റിന്റെ വർദ്ധനയാണ് ലോകബാങ്ക് പ്രവചിച്ചിരിക്കുന്നത്. സൗത്ത് ഏഷ്യ ഇക്കണോമിക് ഫോക്കസ് സ്പ്രിങ് 2021 സൗത്ത് ഏഷ്യ വാക്‌സിനേറ്റ്‌സ് എന്ന തലക്കെട്ടിൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് രാജ്യത്തെ സാമ്പത്തിക, വ്യവസായ രംഗത്തിന് ഉണർവ്വുണ്ടാക്കുന്ന വിലയിരുത്തലുകൾ.
കൊറോണ വ്യാപനം ഉയർത്തുന്ന അനിശ്ചിതത്വം കൂടി കണക്കിലെടുത്ത് 2022 സാമ്പത്തിക വർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ച 7.5 മുതൽ 12.5 ശതമാനം വരെയായിരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
വാക്‌സിനേഷൻ പ്രക്രിയയും പുതിയ നിയന്ത്രണങ്ങളുടെ സാദ്ധ്യതകളെയും അടിസ്ഥാനമാക്കിയായിരിക്കും ഇതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ലോകരാജ്യങ്ങൾ കൊറോണ പ്രതിസന്ധിയിൽ നിന്ന് മുക്തമാകുന്നതും ഇന്ത്യയുടെ വളർച്ചയിൽ ഘടകമാകും.
2022 സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ചാ നിരക്ക് 11.5 ശതമാനമാണ് ഐഎംഎഫ് പ്രവചിച്ചത്. സാമ്പത്തിക സർവ്വേയിൽ ഇത് 11 ശതമാനമാണ്. 2023 വർഷം 5.8 ശതമാനം സാമ്പത്തിക വളർച്ചയാണ് റിപ്പോർട്ടിൽ പ്രവചിക്കുന്നത്. നേരത്തെ ഇത്തരത്തിൽ ഒരു പ്രവചനം സംഭവിച്ചിരുന്നു.
പത്തു വർഷത്തിനകം ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസിന്റെ റിപ്പോർട്ട് പുറത്ത് വന്നിരുന്നു .
എന്നാൽ കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയാൽ മുമ്പ് കണക്കാക്കിയിരുന്നതിനെക്കാൾ മൂന്നുവർഷത്തെ അധികസമയംകൂടി ഇതിനു വേണ്ടിവരുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2017-ൽ നടത്തിയ അനുമാനത്തിൽ 2028-ൽ ഇന്ത്യ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ ലോകത്തിൽ മൂന്നാമതെത്തുമെന്നായിരുന്നു ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ് പറഞ്ഞിരുന്നത്.
എന്നാൽ, പുതിയ സാഹചര്യത്തിൽ 2031-32 സാമ്പത്തിക വർഷം മാത്രമേ അതിനു സാധ്യതയുള്ളൂ. ശരാശരി ആറുശതമാനം വളർച്ചനിരക്ക്, അഞ്ചു ശതമാനം പണപ്പെരുപ്പം, രണ്ടു ശതമാനം മൂല്യശോഷണം എന്നിങ്ങനെയാണ് പുതിയ അനുമാനത്തിന് മാനദണ്ഡമായി കണക്കാക്കിയിരിക്കുന്നത്.
നിലവിൽ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ ലോകത്തിൽ ആറാമതാണ് ഇന്ത്യ. 2017-ലെ റിപ്പോർട്ടിൽ ഒമ്പതു ശതമാനം വളർച്ചയായിരുന്നു കണക്കാക്കിയിരുന്നത്.
എന്നാൽ, 2014 മുതൽ ഇതുവരെയുള്ള കണക്കനുസരിച്ച് ശരാശരി വളർച്ചനിരക്ക് 6.5 ശതമാനം മാത്രമാണ്. അതുകൊണ്ടാണ് ശരാശരി വളർച്ചനിരക്ക് ആറു ശതമാനമായി പുതിയ റിപ്പോർട്ടിൽ നിശ്ചയിക്കാൻ തീരുമാനിച്ചത്.
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഉയരുന്നത് പണപ്പെരുപ്പ ഭീഷണി ഉയർത്തുന്നുണ്ട്. ബാരലിന് നൂറു ഡോളറിൽ കൂടുതൽ വന്നാൽ സ്ഥിതി വഷളാകുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള പ്രവചനങ്ങൾ നേരത്തെയും ചില സ്ഥാപനങ്ങൾ നടത്തിയിരുന്നു. ഇന്ത്യൻ സമ്പദ്വ്യവസ്ഥ പ്രതീക്ഷിച്ചതിലും വേഗത്തിൽ കരകയറുന്നുവെന്നും ഈ സാഹചര്യത്തിൽ നിരക്ക് കുറയ്ക്കൽ നടപടികൾ റിസർവ് ബാങ്ക് ഉടൻ അവസാനിപ്പിച്ചേക്കുമെന്നും ആഗോള ഫൊർകാസ്റ്റിങ് സ്ഥാപനമായ ഓക്സ്ഫഡ് എക്കണോമിക്സ് നേരത്തെ അറിയിച്ചിരുന്നു.
സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ നാണയപ്പെരുപ്പം ആറ് ശതമാനത്തിന് മുകളിൽ ആയിരിക്കുമെന്നും അതിനാൽ ഡിസംബറിലെ സാമ്പത്തിക അവലോകന യോഗത്തിനുശേഷം ആർബിഐ നിരക്കുകൾ മാറ്റംവരുത്താതെ നിലനിർത്തിയേക്കുമെന്നും അവർ വിലയിരുത്തുന്നു.
https://www.facebook.com/Malayalivartha


























