പുതിയ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ തീരുമാനം തെറ്റി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍;വിമർശനവും ട്രോളുകളും
പുതിയ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ തീരുമാനം തെറ്റി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ലഘു സമ്പാദ്യങ്ങളുടെ പലിശനിരക്ക് കുറച്ചതുമായി ബന്ധപ്പെട്ട ഉത്തരവ് മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിച്ച നടപടിയിലാണ് നിര്‍മ്മല സീതാരാമനെതിരെ വിമര്‍ശനമായും ട്രോളുകളായും നിരവധി പേര്‍ മുന്നോട്ട് വന്നിരിക്കുന്നത്.സാധാരണക്കാരനെ പ്രതികൂലമായി ബാധിക്കുന്ന ലഘു സമ്പാദ്യങ്ങളുടെ പലിശ വെട്ടിക്കുറച്ച കേന്ദ്ര നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പിന്നീട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പലിശ വെട്ടിക്കുറയ്ക്കില്ലെന്നും പഴയ നിരക്കില്‍ തന്നെ തുടരുമെന്നും നിര്‍മ്മല സീതാരാമന്‍ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചും, വീണ്ടുവിചാരമില്ലാതെയെടുക്കുന്ന നയങ്ങളെ പരിഹസിച്ചും നിരവധി പേര്‍ മുന്നോട്ടു വന്നത്.നിര്‍മ്മലയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് സവര്‍ക്കര്‍ക്കുള്ള ആദരവ് എന്നാണ് വിവരാവകാശ പ്രവര്‍ത്തകന്‍ സാകേത് ഗോഖലെ പ്രതികരിച്ചത്.
കൂടുതലായും മധ്യവര്‍ഗത്തിനെ ബാധിക്കുന്ന കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ ബി.ജെ.പി അനുഭാവികളില്‍ നിന്ന് ഉള്‍പ്പെടെ വിമര്‍ശനം ഉയര്‍ന്നു വന്നിരുന്നു.” താനൊരു ബി.ജെ.പിക്കാരനാണ്. ഇത്തരം നീക്കങ്ങള്‍ മധ്യവര്‍ഗങ്ങള്‍ക്ക് എതിരായുള്ളവയാണ്. പ്രതിപക്ഷം ഇത്തരം വിഷയങ്ങളില്‍ ശക്തമായി ഇടപെടണം,” എന്ന ആവശ്യവും നിര്‍മ്മലയുടെ ട്വീറ്റിന് കീഴെ കമന്റുകളായി വന്നിട്ടുണ്ട്.ഇവിടെ മൊത്തം ദുരന്തമാണ്, കേന്ദ്രത്തിന് എന്താണ് സംഭവിക്കുന്നത് എന്നും പോലും അറിയില്ല. ഒരു പദ്ധതിയുമില്ലാതെ, ഗുണങ്ങളോ ദോഷങ്ങളോ നോക്കാതെ സ്ഥിരതപോലുമില്ലാത്ത അവസ്ഥയിലാണ്. നമ്മുടെ മന്ത്രിമാരെല്ലാം വലിയ ആശയക്കുഴപ്പത്തിലാണ്. ഇനി ദൈവം ഇന്ത്യയെ രക്ഷിക്കട്ടെ എന്നാണ് മറ്റൊരാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ധനമന്ത്രി രാജിവെക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.അതെ സമയം പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ആദ്യ ചുവട് തന്നെ പിഴച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ലഘു സമ്പാദ്യങ്ങളുടെ പലിശനിരക്ക് കുറച്ചതുമായി ബന്ധപ്പെട്ട ഉത്തരവ് മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിച്ച നടപടിയിലാണ് നിര്‍മ്മല സീതാരാമനെതിരെ വിമര്‍ശനമായും ട്രോളുകളായും നിരവധി പേര്‍ മുന്നോട്ട് വന്നിരിക്കുന്നത്.സാധാരണക്കാരനെ പ്രതികൂലമായി ബാധിക്കുന്ന ലഘു സമ്പാദ്യങ്ങളുടെ പലിശ വെട്ടിക്കുറച്ച കേന്ദ്ര നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പിന്നീട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പലിശ വെട്ടിക്കുറയ്ക്കില്ലെന്നും പഴയ നിരക്കില്‍ തന്നെ തുടരുമെന്നും നിര്‍മ്മല സീതാരാമന്‍ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചും, വീണ്ടുവിചാരമില്ലാതെയെടുക്കുന്ന നയങ്ങളെ പരിഹസിച്ചും നിരവധി പേര്‍ മുന്നോട്ടു വന്നത്.നിര്‍മ്മലയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് സവര്‍ക്കര്‍ക്കുള്ള ആദരവ് എന്നാണ് വിവരാവകാശ പ്രവര്‍ത്തകന്‍ സാകേത് ഗോഖലെ പ്രതികരിച്ചത്..
https://www.facebook.com/Malayalivartha


























