മറ്റു രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളെ ബിജെപിയിലെത്തിക്കുന്ന ഏജന്‍സിയായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മാറി; കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്

കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. മറ്റു രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളെ ബിജെപിയിലെത്തിക്കുന്ന ഏജന്‍സിയായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മാറിയെന്ന് അദ്ദേഹം പറഞ്ഞു .
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പലയിടത്തും കേന്ദ്ര ഏജന്‍സികള്‍ കേസെടുത്തു. അവര്‍ ബിജെപിയില്‍ ചേര്‍ന്ന് കേസ് ഒഴിവാക്കി. ഇടതുപക്ഷ നേതാക്കള്‍ക്കെതിരെ ഇത്തരം ഭീഷണി വിലപ്പോവില്ല.
ഇടതുപക്ഷത്തെ വെല്ലുവിളിക്കുന്ന യുഡിഎഫിനും ബിജെപിക്കുമൊപ്പം മൂന്നാം കക്ഷിയായി ഇപ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.
കോവിഡ് ദുരിതങ്ങള്‍ക്കൊപ്പം മോദി സര്‍ക്കാറിന്റെ ജനവിരുദ്ധ നടപടികളും ജനങ്ങള്‍ക്ക് ഇരട്ടി പ്രഹരമായി. കാര്‍ഷിക- തൊഴിലാളിവിരുദ്ധ ബില്ലുകള്‍ കോര്‍പറേറ്റുകളെ സഹായിക്കാന്‍ മോദി സര്‍ക്കാര്‍ നടപ്പാക്കി.
പൊതുമേഖല സ്ഥാപനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കുത്തകള്‍ക്ക് വില്‍ക്കുന്നു. ഭരണഘടന അട്ടിമറിക്കുന്നതും മതേതര മൂല്യം തകര്‍ക്കുന്നതുമായ സമീപനമാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
ആര്‍എസ്‌എസിന്റെ ഹിന്ദു രാഷ്ട്ര അജണ്ട നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ തടയുന്നു. കേന്ദ്ര സര്‍ക്കാര്‍ ജനവിരുദ്ധ നടപടികള്‍ തുടരുമ്ബോള്‍ കേരളത്തില്‍ ഇടതു സര്‍ക്കാര്‍ ജനക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി.
ഇത് ജനങ്ങള്‍ക്ക് ആശ്വാസമായി. പൊതു മേഖല സ്ഥാപനങ്ങള്‍ ഇവിടെ ലാഭത്തിലാക്കി. പെന്‍ഷന്‍ കൂട്ടി. ഭക്ഷ്യ സുരക്ഷയും ഉറപ്പാക്കി.കാര്‍ഷിക മേഖല ശക്തിപ്പെടുത്തി. ആരോഗ്യ രംഗത്തും മികവ് പുലര്‍ത്തി. ഇങ്ങനെ സമഗ്ര മേഖലയിലും പിണറായി സര്‍ക്കാര്‍ ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു .
https://www.facebook.com/Malayalivartha


























