യുപി വ്യാജമദ്യ ദുരന്തം... ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ആറായി

ഉദയ്പൂരിലെ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ചികിത്സയിലിരുന്ന രണ്ട് പേരാണ് വ്യാഴാഴ്ച മരിച്ചത്. സംഭവത്തില്‍ രണ്ട് പൊലീസുകാരെക്കൂടി സസ്‌പെന്‍ഡ് ചെയ്തു. മുമ്ബ് ഉദയ്പൂര്‍ സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ചൊവ്വാഴ്ചയാണ് വ്യാജമദ്യം കുടിച്ച് നാല് പേര്‍ മരിച്ചത്. ഇതില്‍ മൂന്ന് പേര്‍ കതാരിയ ഗ്രാമത്തിലെ ഒരേ കുടുംബത്തിലുള്ളവരാണ്. ഒരാള്‍ ബിഹാര്‍ സ്വദേശിയാണ്. കേസില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























