ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയം: 78കാരനായ ഭര്‍ത്താവിനെ ഭാര്യ അടിച്ചു കൊന്നു

ഭര്‍ത്താവിന്റെ സംശയ രോഗത്തില്‍ സഹികെട്ട് 78 കാരനായ ഭര്‍ത്താവിനെ 71 വയസ്സുള്ള ഭാര്യ മരത്തടികൊണ്ട് അടിച്ചു കൊന്നു. അഹമ്മദാബാദ് സ്വദേശിയായ അമൃത്‌ലാല്‍ പട്ടേല്‍ എന്നയാളെയാണ് ഭാര്യ ലക്ഷ്മി ദാരുണമായി കൊലപ്പെടുത്തിയത്. ഭര്‍ത്താവിന്റെ സംശയ രോഗമാണ് ഭാര്യയെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. റിട്ടയേര്‍ഡ് എഞ്ചിനീയറായ അമൃത്‌ലാല്‍ ഭാര്യ ലക്ഷ്മിക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. ദമ്ബതികളുടെ രണ്ട് പെണ്‍മക്കള്‍ വിദേശത്താണ് ഉള്ളത്. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നായിരുന്നു അമൃത്‌ലാലിന്റെ സംശയം. ഇതുമായി ബന്ധപ്പെട്ട് ഇരുവരും നിരന്തരം വഴക്കിടാറുണ്ടായിരുന്നതായും പോലീസ് പറയുകയുണ്ടായി.
ഇതിനിടെ ഇക്കഴിഞ്ഞ മാര്‍ച്ച് 29ന് ലക്ഷ്മി ക്ഷേത്രത്തില്‍ പോവുകയുണ്ടായി. എന്നാല്‍ അതേസമയം ഭാര്യ കാമുകനെ കാണാന്‍ പോയതാണെന്നായിരുന്നു അമൃത്‌ലാലിന്റെ സംശയം. തിരിച്ചു വീട്ടിലെത്തിയ ഭാര്യയുമായി അമൃത്‌ലാല്‍ വാക്കുതര്‍ക്കം ഉണ്ടായി. കുപ്പി ഉപയോഗിച്ച് ഭാര്യയെ ആക്രമിക്കാനും അമൃത്‌ലാല്‍ ശ്രമിക്കുകയുണ്ടായി. ഇതിനിടെ അലക്കാന്‍ ഉപയോഗിക്കുന്ന വടി എടുത്ത് ലക്ഷ്മി ഭര്‍ത്താവിനെ അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് വീണ അമൃത്‌ലാല്‍ തല്‍ക്ഷണം കൊല്ലപ്പെടുകയായിരുന്നുവെന്ന് ടൈംസ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അമൃത്‌ലാലിന്റെ അനന്തരവന്‍ കമലേഷ് നല്‍കിയ പരാതിയില്‍ ലക്ഷ്മിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. വയോധികന് ഭാര്യയെ സംശയമായിരുന്നുവെന്നും ബന്ധുക്കള്‍ അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha


























