യുവാക്കള്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല; കോവിഡ് രോഗബാധ വര്‍ധിക്കുന്നതിന് കാരണക്കാര്‍ ചെറുപ്പക്കാരെന്ന് എയിംസ് ഡയറക്ടര്‍

രാജ്യത്ത് കോവിഡ് രോഗബാധ വര്‍ധിക്കുന്നതിന് കാരണക്കാര്‍ ചെറുപ്പക്കാരെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേരിയ. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ യുവാക്കള്‍ എല്ലാവരുമായി ഇടപഴകുന്നതാണ് കോവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്നതിന് കാരണമായതെന്ന് എയിംസ് ഡയറക്ടര്‍ പറഞ്ഞു.
ഇപ്പോഴത്തെ കോവിഡ് വ്യാപനത്തിന്റെ ബഹുഭൂരിപക്ഷവും ചെറുപ്പക്കാരുടെ സംഭാവനയാണ്. കോവിഡിനെ അവര്‍ക്ക് ഭയമില്ല. കോവിഡ് ബാധിച്ചാലും ചെറിയ രോഗലക്ഷണങ്ങളേ ഉണ്ടാകൂ എന്നാണ് അവര്‍ വിചാരിക്കുന്നത്. അതുകൊണ്ടു തന്നെ അവര്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ വിമുഖത കാണിക്കകുയും എല്ലാത്തരക്കാരുമായി സാമൂഹിക അകലം അടക്കമുള്ള നിയന്ത്രണങ്ങള്‍ പാലിക്കാതെ ഇടപെടുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ ചെറുപ്പക്കാരില്‍ നിന്നും പ്രായമേറിയവര്‍ക്ക് രോഗബാധ ഉണ്ടാകാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രായമായവര്‍ക്ക് എത്രയും പെട്ടെന്ന് വാക്സിനേഷന് നല്‍കേണ്ടത് അനിവാര്യമാണെന്നും എയിംസ് ഡയറക്ടര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























