ട്രെയിനുകളില്‍ യാത്രക്കാര്‍ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ രാത്രിയില്‍ ചാര്‍ജ് ചെയ്യുന്നത് വിലക്കി റെയില്‍വേ

ട്രെയിനുകളില്‍ യാത്രക്കാര്‍ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ രാത്രി പതിനൊന്നു മണിമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ ചാര്‍ജ് ചെയ്യുന്നത് റെയില്‍വേ വിലക്കി.
തിരുവനന്തപുരം - തിരുച്ചിറപ്പള്ളി ട്രെയിന്‍ റദ്ദാക്കി മധുര വിരുദുനഗറില്‍ ട്രാക്കില്‍ നിര്‍മ്മാണജോലികള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരത്തു നിന്ന് തിരുച്ചിറപ്പള്ളിക്കും തിരിച്ചുമുള്ള പ്രതിദിന എക്‌സ്പ്രസ് ട്രെയിന്‍ ഇന്നുമുതല്‍ നാലുവരെ റദ്ദാക്കിയതായി റെയില്‍വേ... സമീപകാലത്ത് ചില ട്രെയിനുകളിലുണ്ടായ തീപിടിത്തങ്ങളെ തുടര്‍ന്നാണ് നടപടി.
ഈ സമയത്ത് ചാര്‍ജിംഗ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം നിറുത്തിവയ്ക്കും. പടിഞ്ഞാറന്‍ റെയില്‍വേ മാര്‍ച്ച് 16 മുതല്‍ ഇതു നടപ്പാക്കിയിരുന്നു.
2014ല്‍ ബംഗളൂരു- ഹസൂര്‍ സാഹിബ് നാന്ദേഡ് എക്സ് പ്രസിലുണ്ടായ തീപിടിത്തതിന് പിന്നാലെ റെയില്‍വേ സേഫ്റ്റി കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല.
തീപിടിത്തത്തിന് കാരണമാകുന്ന ഉപകരണങ്ങളുമായി യാത്ര ചെയ്യുന്നവരില്‍ നിന്ന് പിഴ ഈടാക്കാനും റെയില്‍വേ തീരുമാനിച്ചു.
https://www.facebook.com/Malayalivartha


























