Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

വളരെ നീണ്ട കഠിനമായ പരിശീലനങ്ങള്‍ക്കൊടുവില്‍ ആദ്യമായി ഇന്ത്യന്‍ സൈന്യത്തിലെ മിലിട്ടറി പൊലീസിലേക്ക് വനിതകള്‍ ചുവടുവെക്കുന്നു...

02 APRIL 2021 08:34 AM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

വളരെ നീണ്ട കഠിനമായ പരിശീലനങ്ങള്‍ക്കൊടുവില്‍ ആദ്യമായി ഇന്ത്യന്‍ സൈന്യത്തിലെ മിലിട്ടറി പൊലീസിലേക്ക് വനിതകള്‍ ചുവടുവെക്കുന്നു.

ഇന്ത്യന്‍ സൈന്യത്തിലെ വനിതാ മിലിട്ടറി പൊലീസിന്റെ ആദ്യ ബാച്ചില്‍ ഉള്‍പ്പെട്ട 100 വനിതകളുടെ പരിശീലനം ബംഗളൂരുവില്‍ അന്തിമഘട്ടത്തിലാണ്.

 



ബംഗളൂരു ഓസ്റ്റിന്‍ ടൗണിലെ മിലിട്ടറി പൊലീസ് കോര്‍ (സി.എം.പി) ക്യാമ്പിലെ 61 ആഴ്ചത്തെ പരിശീലനം പൂര്‍ത്തിയാക്കി മേയ് എട്ടിന് 100 പേരും പുറത്തിറങ്ങുക പുതുചരിത്രത്തിലേക്കായിരിക്കും.ഓഫിസര്‍ റാങ്ക് പദവിക്കു കീഴില്‍ സൈന്യത്തില്‍ ആദ്യമായാണ് വനിതകളെ നിയമിക്കുന്നത്.

ലാന്‍സ് നായിക് റാങ്കിലായിരിക്കും ഇവര്‍ വിവിധ ഡിവിഷനുകളില്‍ നിയമിക്കപ്പെടുക. ഇവരില്‍ ആറു മലയാളികളുമുണ്ട്. പാലക്കാട് കല്‍പാതി സ്വദേശി മായ സജീഷ്, മലപ്പുറം സ്വദേശി ടി. വിസ്മയ, കൊല്ലം സ്വദേശികളായ എ. മാളു, ജനിക എസ്. ജയന്‍, തിരുവനന്തപുരം സ്വദേശികളായ പി.എസ്. അര്‍ച്ചന, എസ്.ആര്‍. ഗൗരി, എന്നിവരാണ് ആദ്യ മിലിട്ടറി പൊലീസ് ബാച്ചിലെ മലയാളികള്‍.

 



കഴിഞ്ഞ വര്‍ഷം ജനുവരി ആറിനാണ് ലെഫ്റ്റനന്റ് കേണല്‍ ജൂലിയുടെ നേതൃത്വത്തില്‍ പരിശീലനം ആരംഭിച്ചത്. 61 ആഴ്ചത്തെ പരിശീലനത്തില്‍ 29 ആഴ്ച അടിസ്ഥാനപരിശീലനവും 26 ആഴ്ച പ്രത്യേക പരിശീലനവുമാണ്. കരസേനയിലെ ക്രമസമാധാനപാലനം, അച്ചടക്കം തുടങ്ങിയ കാര്യങ്ങള്‍ ഇവര്‍ ശ്രദ്ധിക്കണം.

ബലാത്സംഗം, ലൈംഗികപീഡനം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുക, പോക്‌സോ കേസുകളിലെ കുറ്റവാളികളെ അറസ്റ്റ് ചെയ്യുക, എല്ലാ റാങ്കുകളിലുമുള്ള ഉദ്യോഗസ്ഥരെ സഹായിക്കുക, സൈന്യത്തിന് ആവശ്യമുള്ളപ്പോള്‍ പൊലീസ് സഹായം നല്‍കുക തുടങ്ങിയവയാണ് ഇവരുടെ പ്രധാന ചുമതലകള്‍.



കന്‍േറാണ്‍മെന്റുകള്‍, സേനാ ആസ്ഥാനങ്ങള്‍, സൈനിക വാഹനങ്ങളുടെ നീക്കം തുടങ്ങിയവക്ക് സുരക്ഷയൊരുക്കുന്നതും കരസേനയുടെ മിലിട്ടറി പൊലീസ് വിഭാഗമാണ്.

യുദ്ധമുണ്ടാകുമ്പോള്‍ യുദ്ധത്തിലേര്‍പ്പെടുന്നവരെ കൃത്യസ്ഥലത്ത് എത്താന്‍ സഹായിക്കുക, യുദ്ധത്തടവുകാരെ പാര്‍പ്പിക്കുന്നതിനുള്ള പ്രത്യേക ക്യാമ്പുകള്‍ നടത്തുക, പ്രശ്നബാധിത പ്രദേശങ്ങളില്‍ സൈന്യം തിരച്ചില്‍ നടത്തുമ്പോള്‍ സ്ത്രീകളെ പരിശോധിക്കുക, അതിര്‍ത്തികളില്‍ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ താമസക്കാരെ ഒഴിപ്പിക്കുക, അഭയാര്‍ഥി സംഘങ്ങളെ നിയന്ത്രിക്കുക തുടങ്ങിയവ വനിതാ മിലിട്ടറി പൊലീസിന്റെ ഡ്യൂട്ടിയായിരിക്കും.

 



ഇത്തരം കാര്യങ്ങളിലും ആയുധ പരിശീലനവും ഫിസിക്കല്‍ പരിശീലനവും ഉള്‍പ്പെടെയാണ് പരിശീലന കാലയളവില്‍ നല്‍കുന്നത്.

പുരുഷ മിലിട്ടറി പൊലീസ് ചെയ്യുന്ന എല്ലാ ജോലിയും വനിതാ മിലിട്ടറി പൊലീസും ചെയ്യും. യൂനിഫോമിലും മറ്റു കാര്യങ്ങളിലും മാറ്റമില്ല. പരിശീലനം പൂര്‍ത്തിയാകുമ്പോള്‍ വിവിധ ഡിവിഷനുകളില്‍ ഇവരെ നിയമിക്കും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (52 minutes ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (1 hour ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (1 hour ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (1 hour ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (2 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (2 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (3 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (3 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (3 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (3 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (4 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (4 hours ago)

Malayali Vartha Recommends