രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു.... കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു.... കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 81,466 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആറ് മാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിദിന രോഗ വര്‍ധനയാണിത്. കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് അതിരൂക്ഷമായി തുടരുന്നുവെന്നതിന്റെ സൂചനകളാണ് പുറത്ത് വരുന്നത്.469 പേര്‍ കഴിഞ്ഞ ദിവസം മാത്രം കോവിഡ് ബാധിച്ച് മരിച്ചു.
ഇതോടെ ആകെ മരണസംഖ്യ 1,63,396 ആയി ഉയര്‍ന്നു. നിലവില്‍ 6,14,696 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 1,15,25,039 പേര്‍ക്ക് രോഗമുക്തിയുണ്ടായി.മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കര്‍ണാടക, പഞ്ചാബ്, കേരള, തമിഴ്‌നാട്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് രോഗികളില്‍ ഭൂരിപക്ഷവും.
84.61 ശതമാനം കോവിഡ് രോഗികളും ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്.
സ്‌കൂളുകള്‍ അടച്ചും പൊതുസ്ഥലങ്ങളിലെ ആളുകളുടെ എണ്ണം നിയന്ത്രിച്ചുമെല്ലാമാണ് സംസ്ഥാനങ്ങള്‍ കോവിഡിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. ജില്ലകളിലെ ലോക്ഡൗണിന്റെ കാര്യത്തില്‍ മഹാരാഷ്ട്ര ഇന്ന് തീരുമാനമെടുക്കും.
"
https://www.facebook.com/Malayalivartha


























