ഝാന്‍സിയില്‍ ട്രെയിനില്‍ മലയാളികള്‍ അടക്കമുള്ള കന്യാസ്ത്രീകള്‍ക്കുനേരെയുള്ള കയ്യേറ്റശ്രമവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പോലീസ് കസ്റ്റഡിയില്‍

ഝാന്‍സിയില്‍ ട്രെയിനില്‍ മലയാളികള്‍ അടക്കമുള്ള കന്യാസ്ത്രീകള്‍ക്കുനേരെയുള്ള കയ്യേറ്റശ്രമവുമായി ബന്ധപ്പെട്ട് രണ്ട്‌പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അല്‍ചല്‍ അര്‍ജരിയ, പര്‍ഗേഷ് അമരിയ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്.
അര്‍ജരിയയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഇയാള്‍ വി.എച്ച്.പി, ഹിന്ദു ജാഗ്രന്‍ മഞ്ച്, ഗോ രക്ഷ സമിതി എന്നിവയുടെ പ്രവര്‍ത്തകനാണെന്ന് ചേര്‍ത്തിട്ടുണ്ട്. പര്‍ഗേഷും വി എച്ച് പി പ്രവര്‍ത്തകനാണെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കെതിരായ നടപടികള്‍ പുരോഗമിക്കുകയാണെന്നും ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. കൂടുതല്‍ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞമാസം 19നായിരുന്നു കന്യാസ്ത്രീകള്‍ക്കുനേരെ കയ്യേറ്റശ്രമമുണ്ടായത്. ഉത്തര്‍പ്രദേശിലെ ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ വച്ചായിരുന്നു സംഭവം. ഒപ്പമുള്ള പെണ്‍കുട്ടികളെ മതംമാറ്റാന്‍ കൊണ്ടുപോകുന്നു എന്നാരോപിച്ചായിരുന്നു ആക്രമണത്തിന് തുനിഞ്ഞത്.
ട്രെയിനില്‍ നിന്ന് ഇവരെ ബലംപ്രയോഗിച്ച് പുറത്തിറക്കുകയും ചെയ്തു. അക്രമത്തിന്റെ വീഡിയോ ദൃശ്യം പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞതും വാര്‍ത്താ പ്രാധാന്യം നേടിയതും.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു. കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഉറപ്പുനല്‍കിയിരുന്നു.
"
https://www.facebook.com/Malayalivartha


























