കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് 14 ന് അവധി

ഭരണഘടനാ ശില്പി ഡോ. ബി.ആര്‍ അംബേദ്കറിന്റെ ജന്മദിനമായ ഏപ്രില്‍ 14ന് കേന്ദ്ര സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. അംബേദ്കര്‍ ജയന്തിയോട് അനുബന്ധിച്ച് ഏപ്രില്‍ 14ന് രാജ്യമെമ്പാടുമുള്ള എല്ലാ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധിയായിരിക്കും.
ബി.ആര്‍ അംബേദ്കറിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ 14 ചൊവ്വാഴ്ച അവധി ദിനമായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതായി ഓഫീസ് മെമ്മോറാണ്ടത്തില്‍ പേഴ്സണല്‍ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയിലുടനീളമുള്ള വ്യവസായ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഈ ദിവസം അവധിയായിരിക്കും.
നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്റ്റ്, 1881 ലെ സെക്ഷന്‍ 25 പ്രകാരമാണ് ഈ അവധി ദിനം പ്രഖ്യാപിച്ചിരിക്കുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വെബ്സൈറ്റ് - rbi.org.in പ്രകാരം 2020 ഏപ്രിലില്‍ ബാങ്കുകള്‍ക്ക് മൊത്തം 14 ദിവസത്തെ അവധി ദിവസങ്ങളുണ്ട്.
ഇതില്‍ 9 അവധികള്‍ പ്രാദേശിക തലത്തില്‍ ഉള്ളവയാണ്. ബാക്കി വരുന്നവ ഒരു രണ്ടാം ശനിയാഴ്ചയും നാല് ഞായറാഴ്ചകളുമാണ്.
"https://www.facebook.com/Malayalivartha


























