ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍... മൂന്നു ഭീകരരെ സൈന്യം വധിച്ചു

ജമ്മുകാശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. മൂന്നു ഭീകരരെ സൈന്യം വധിച്ചു. പുല്‍വാമ ജില്ലയിലെ കാക്കാപോറയിലെ ഗാത്ത് മുഹല്ല ഏരിയയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
സി.ആര്‍.പി.എഫ് വിഭാഗങ്ങള്‍, പൊലീസ്, സൈന്യം എന്നിവര്‍ സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. ഭീകരര്‍ വെടിയുയര്‍ത്തിയതിന് പിന്നാലെ സുരക്ഷാ സേന തിരിച്ചടിക്കുകയായിരുന്നു.
ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ രണ്ട് പ്രദേശവാസികള്‍ക്ക് ഏറ്റുമുട്ടലിനിടെ പരിക്കേറ്റു. ഇശ്‌റത്ത് ജാന്‍ (25), ഗുലാം നബി ദാര്‍ (42) എന്നിവര്‍ക്കാണ് ഏറ്റുമുട്ടലില്‍ പരിക്കേറ്റത്. ഇവരെ ശ്രീനഗറിലെ എസ്.എം.എച്ച്.എസ് ആശുപത്രിയിലേക്ക് മാറ്റി.
തെക്കന്‍ കശ്മീര്‍ ജില്ലകളായ ഷോപ്പിയാന്‍, പുല്‍വാമ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ഭീകരരെ കണ്ടെത്താന്‍ ഈ വര്‍ഷം തുടര്‍ച്ചയായ തിരച്ചിലാണ് സൈന്യം നടത്തുന്നത്.
https://www.facebook.com/Malayalivartha



























