ഇന്ത്യയോട് അടുക്കാൻ ശ്രമിച്ച പാകിസ്ഥാന് വമ്പൻ തിരിച്ചടി; ഇന്ത്യയുമായി വ്യാപാര കരാർ പുന:സ്ഥാപിക്കാൻ ഇമ്രാൻഖാൻ നടത്തിയ ശ്രമത്തെ പാകിസ്താൻ ക്യാബിനറ്റ് എതിർത്തു

ഇന്ത്യയോട് അടുക്കാൻ ശ്രമിച്ച പാകിസ്ഥാന് വമ്പൻ തിരിച്ചടി. കടുത്ത വാണിജ്യ സാമ്പത്തിക ബാദ്ധ്യതകളിൽ നിന്നും കരകയറാനുള്ള ഇമ്രാൻഖാന്റെ ശ്രമം തകർന്നടിഞ്ഞിരിക്കുന്നു. ഇന്ത്യയുമായി വ്യാപാര കരാർ പുന:സ്ഥാപിക്കാൻ ഇമ്രാൻഖാൻ നടത്തിയ ശ്രമത്തെ പാകിസ്താൻ ക്യാബിനറ്റ് എതിർത്തു .
ഇന്ത്യയിൽ നിന്നും പഞ്ചസാരയും പരുത്തിയും ഇറക്കുമതി ചെയ്യാനാണ് പാകിസ്ഥാൻ തീരുമാനിച്ചത്. ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിനും വാണിജ്യകാര്യമന്ത്രാലയത്തിനും ഇത് സംബന്ധിച്ച സൂചനകൾ ലഭിച്ചിരുന്നു. ഔദ്യോഗികമായി തീരുമാനം വന്നാലുടൻ മറുപടി നൽകുമെന്നാണ് ഇന്ത്യ തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് പാകിസ്താൻ ക്യാബിനറ്റ് തീരുമാനം മാറ്റിയത്.
ഇമ്രാൻഖാൻ നേരിട്ട് കൈകാര്യം ചെയ്യുന്ന വാണിജ്യ, വസ്ത്രവ്യാപാര മന്ത്രാലയമാണ് ഇന്ത്യയുമായുള്ള കരാർ പുന:സ്ഥാപിക്കാൻ തീരുമാനിച്ചത്. പുതുതായി ചുമതലയേറ്റ ധനകാര്യമന്ത്രി ഹമ്മദ് അസരും ഇമ്രാൻ ഖാന്റെ തീരുമാനം അംഗീകരിച്ചിരുന്നു.
ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ പഞ്ചസാര ലഭിക്കുന്നത് ഇന്ത്യയിലാണെന്നതാണ് പാകിസ്താനെ വ്യാപാര കരാറിന് നിർബന്ധിതരാക്കിയത്. പാകിസ്താന്റെ മനുഷ്യാവകാശ വിഭാഗം ചുമതലയുള്ള മന്ത്രി ഷിറീൻ മസ്‌റിയടക്കമുള്ളവരടങ്ങുന്ന ക്യാബിനറ്റിലെ ഭൂരിപക്ഷം പേരും ഇമ്രാൻഖാന്റെ നയത്തെ എതിർത്തിരിക്കുകയാണ്.
മുൻപ് ഇന്ത്യയുമായി കശ്മീർ വിഷയത്തിലെ തർക്കം നിലനിൽക്കുന്നിടത്തോളം സഹകരിക്കാനാവില്ലെന്നാണ് ഇമ്രാൻഖാൻ നിരന്തരം പറഞ്ഞുകൊണ്ടിരുന്നത്. ഇതിനിടെ കൊറോണ ബാധ, സാമ്പത്തിക പരാധീനത, അന്താരാഷ്ട്ര സാമ്പത്തിക നിയന്ത്രണം എന്നിവ മൂലം കടക്കെണിയിലായ പാകിസ്താൻ അവസാനപിടിവള്ളി എന്ന നിലയിലാണ് ഇന്ത്യയുമായി വ്യാപാര കരാറിനായി ശ്രമിച്ചത്.
2019 ആഗസ്റ്റ് 5 ന് ജമ്മുകശ്മീരിലെ 370-ാം വകുപ്പ് ഇന്ത്യ നീക്കം ചെയ്തതിൽ പ്രതിഷേധിച്ച് പത്താം തീയതി പാകിസ്താൻ ഇന്ത്യയുമായുള്ള എല്ലാ വ്യാപാര കരാറുകളും റദ്ദാക്കുകയായിരുന്നു. പഞ്ചസാരയും , പരുത്തിയും , ചണവും ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യാനൊരുങ്ങുകയായിരുന്നു പാക്കിസ്ഥാന്‍ . പുതിയതായി നിയമിതനായ ധനമന്ത്രി ഹമ്മദ് അസ്ഹര്‍ ആണ് ബുധനാഴ്ച ഈ തീരുമാനം പ്രഖ്യാപിച്ചത്.
ഈ വസ്തുക്കളുടെ ഇറക്കുമതി പുനരാരംഭിക്കുന്നത് ഇന്ത്യയുമായുള്ള പാക്കിസ്ഥാന്റെ വ്യാപാരബന്ധത്തിൽ ഭാഗികമായി ഉണർവ് നൽകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു . 2019-ല്‍ ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഇന്ത്യയുമായുള്ള വ്യാപരം പാക്കിസ്ഥാന്‍ നിര്‍ത്തിവച്ചു . ബുനധനാഴ്ച വൈകിട്ടുവരെ ഇന്ത്യ ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയിരുന്നില്ല.
ഫെബ്രുവരിയില്‍ ഇന്ത്യയുമായി വെടിനിര്‍ത്തല്‍ കരാറിലേര്‍പ്പെട്ടതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാകാനുള്ള നടപടികളുണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
തജികിസ്ഥാനില്‍ ചൊവ്വാഴ്ച നടന്ന വിവിധ രാജ്യങ്ങളുടെ സമ്മേളനത്തില്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും വിദേശകാര്യമന്ത്രിമാര്‍ പങ്കെടുത്തിരുന്നു. എന്നാൽ തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നില്ല.
കോവിഡ് മഹാമാരിക്കിടെ അവശ്യമരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്നില്ലെന്ന് ഉറപ്പാക്കാന്‍ കഴിഞ്ഞവര്‍ഷം മെയില്‍ ഇന്ത്യയില്‍നിന്ന് മരുന്നുകളും അസംസ്‌കൃത വസ്തുക്കളും ഇറക്കുമതി ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പാക്കിസ്ഥാന്‍ നീക്കുകയും ചെയ്തു .
പൂര്‍ണമായും വിച്ഛേദിച്ച ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പഴയനിലയിലേക്ക് തിരികെ പോകുന്നതിന്റെ ആദ്യപടിയായിട്ടായിരുന്നു ഈ നടപടി സ്വീകരിച്ചത്.
മന്ത്രിസഭയുടെ ധന ഏകോപന സമിതി(ഇസിസി)യുടെ അംഗീകാരത്തിന് സമര്‍പ്പിക്കും മുന്‍പ് ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ പട്ടികയ്ക്ക് വാണിജ്യ-ടെക്‌സ്റ്റൈല്‍ വകുപ്പിന്റെകൂടി ചുമതലകൂടിയുള്ള പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ താല്പര്യം അറിയിച്ചിരുന്നു.
ഇസിസി യോഗത്തിനുശേഷം ഇസ്ലാമബാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ധനമന്ത്രി ഇന്ത്യയില്‍നിന്ന് 0.5 ദശലക്ഷം ടണ്‍ പഞ്ചസാര ഇറക്കുമതി ചെയ്യാന്‍ സ്വകാര്യമേഖലയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha



























