തിരെഞ്ഞെടുപ്പ് അടുക്കവേ ദ്രാവിഡ രാഷ്ട്രീയം ചൂടുപിടിക്കുന്നു ;ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിന്‍റെ മകളുടെ വീട്ടിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്ഡ്

ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിന്‍റെ വീട്ടിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്ഡ്. സ്റ്റാലിന്‍റെ മകൾ സെന്താമരൈയുടെ ചെന്നൈ നീലാങ്കരെയിലെ വീട്ടിലാണ് ആദായനികുതി റെയ്ഡ് നടക്കുന്നത്. മരുമകൻ ശബരിശന്‍റെ സ്ഥാപനങ്ങളിൽ അടക്കം ഒരേ സമയം നാലിടങ്ങളിലാണ് പരിശോധന. എം കെ സ്റ്റാലിന് ബന്ധമുള്ള സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നുണ്ട്. തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനിടെയാണ് പ്രതിപക്ഷ നേതാവ് കൂടിയായ എം കെ സ്റ്റാലിന് ബന്ധമുള്ള സ്ഥാപനങ്ങളിൽ റെയ്ഡ് നടക്കുന്നത്. ചെന്നെെയിൽ വിവിധ ഇടങ്ങളിലായി നടക്കുന്ന പരിശോധന ഇതിനകം തന്നെ വിവാദമായിട്ടുണ്ട്. നിരന്തരമായി നടക്കുന്ന ഇത്തരം പരിശോധന രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ശക്തമാണ്. കോയമ്പത്തൂരിൽ ഉള്ള ശബരീശനോട് അടിയന്തരമായി ചെന്നൈയിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. അറസ്റ്റ് അടക്കമുള്ള നടപടികൾ ഉണ്ടായേക്കുമെന്നും അഭ്യൂഹമുണ്ട്. ആദായ നികുതി റെയ്ഡ് ഭയപ്പെടുത്താനാണ് നീക്കമെന്ന് ഡിഎംകെ പ്രതികരിച്ചു. റെയ്ഡ് രാഷ്ട്രീയപ്രേരിതമാണ്. ഇത്തരം നീക്കം വിലപ്പോവില്ലെന്നും ഡിഎംകെ പറഞ്ഞു.അതെ സമയം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഡി.എം.കെ നേതാവ് എ രാജയ്ക്ക് പ്രചാരണത്തിന് വിലക്ക് ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍.ഏപ്രില്‍ 1 വ്യാഴാഴ്ച മുതല്‍ 48 മണിക്കൂറാണ് അദ്ദേഹത്തെ പ്രചാരണത്തില്‍ നിന്ന് വിലക്കിയത്, ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്ന് സ്റ്റാര്‍ കാമ്പെയ്നര്‍മാരുടെ പട്ടികയില്‍ നിന്ന് അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്തു. ഡി.എം.കെ.തമിഴ്നാട് മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തെ തുടര്‍ന്ന് ഡി.എം.കെയുടെ സ്റ്റാര്‍ കാമ്പെയ്നര്‍മാരുടെ പട്ടികയില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാജയുടെ പേര് ഒഴിവാക്കുകയും ചെയ്തു.
തമിഴ്നാട് മുഖ്യമന്ത്രി പളനിസ്വാമിയുടെ അമ്മയ്ക്കെതിരായ പരാമര്‍ശത്തില്‍ നിലപാട് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ ഡിഎംകെ നേതാവ് രാജയ്ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.സ്റ്റാലിന്‍ ഒരു ‘നേരായ’ ദാമ്പത്യജീവിതത്തില്‍ ജനിച്ച ആളാണെങ്കില്‍, എടപ്പാടി പളനിസ്വാമി – ജയലളിതയുടെ മരണം വരെ ആര്‍ക്കും അറിയാത്തതും പൊതുജീവിതത്തില്‍ ഉയരങ്ങളിലെത്താത്തതുമായ ആളും രാഷ്ട്രീയത്തിലെ നിയമ വിരുദ്ധ ബന്ധത്തിലൂടെ ഉണ്ടായ അകാല ശിശുവാണെന്നുമായിരുന്നു ഇയാള്‍ പറഞ്ഞത്.അതെ സമയം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സ്വാഗതം ചെയ്യാന്‍ കടകളടച്ച് ഘോഷയാത്രയില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകരുടെ കല്ലേറ്.ആദിത്യനാഥിനെ സ്വാഗതം ചെയ്യാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ ഘോഷയാത്രക്കിടെയാണ് മോട്ടോര്‍ സൈക്കിളിലെത്തിയ ഒരു കൂട്ടം ബി.ജെ.പി പ്രവര്‍ത്തകര്‍ കടകള്‍ക്ക് നേരെ കല്ലെറിഞ്ഞത്.സംഭവത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി വാനതി ശ്രീനിവാസനെതിരെ നടപടിയെടുക്കണമെന്നും കോയമ്പത്തൂര്‍ സൗത്ത് നിയോജകമണ്ഡലത്തില്‍ ഏപ്രില്‍ 6 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും പ്രതിനിധികള്‍ ജില്ലാ കളക്ടര്‍ക്ക് മെമ്മോറാണ്ടം സമര്‍പ്പിച്ചു.
https://www.facebook.com/Malayalivartha



























