കോവിഡ് നിരീക്ഷണത്തിൽ പ്രിയങ്ക ഗാന്ധി; നേമം മണ്ഡലം തെരഞ്ഞുപ്പ് പ്രചാരണം റദ്ദാക്കി

എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കോവിദഃ നിരീക്ഷണത്തിൽ. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ റദ്ദാക്കി. പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രക്ക് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് ഡോക്ടർമാർ നിരീക്ഷണത്തില്‍ തുടരാന്‍ അറിയിച്ചത്.
ശനിയാഴ്ച ആയിരുന്നു പ്രിയങ്ക പ്രചാരണത്തിനായി കേരളത്തിൽ എത്താമെന്ന് അറിയിച്ചിത്. കടുത്ത ത്രികോണ മത്സരം നടക്കുന്ന നേമത്ത് പ്രിയങ്ക പ്രചാരണത്തിന് എത്താത്തതിന്റെ അതൃപ്തി മുരളീധരൻ അറിയിച്ചതായിരുന്നു. തുടർന്നായിരുന്നു നേമത്ത് എത്താമെന്ന് അറിയിച്ചിരുന്നത്.
കഴിഞ്ഞ ദിവസം കേരളത്തിൽ പ്രചാരണ പരിപാടിയിൽ പങ്കെടുത്ത പ്രിയങ്ക ആലപ്പുഴയിലും കൊല്ലത്തും നല്ല രീതിയിൽ റോഡ് ഷോ കാഴ്ച വെച്ചെങ്കിലും തിരുവനന്തപുരത്ത് പ്രഖ്യാപിച്ചിരുന്ന റോഡ് ഷോകളൊന്നും കാര്യമായി നടന്നിരുന്നില്ല.
കോവിഡ് രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതിനാൽ പ്രിയങ്കയുടെ മൂന്നു ദിവസത്തെ പ്രചരണ പരിപാടികളാണ് മാറ്റി വെച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha



























