നേമത്തെ തെരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി പ്രിയങ്കാ ഗാന്ധി.... കൊവിഡ് നിരീക്ഷണത്തെ തുടർന്നാണ് റദ്ദാക്കിയത്...

നേമത്തെ തെരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി പ്രിയങ്കാ ഗാന്ധി. കൊവിഡ് നിരീക്ഷണത്തിലായതിനാലാണ് പ്രചാരണം റദ്ദാക്കിയത്. ഭർത്താവ് റോബർട്ട് വദ്രക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പ്രിയങ്ക സ്വയം നിരീക്ഷണത്തിൽ പോയത്.
കൊവിഡ് പരിശോധനയിൽ നെഗറ്റീവാണെങ്കിലും മൂന്ന് നാല് ദിവസം താൻ നിരീക്ഷണത്തിലായിരിക്കുമെന്ന് പ്രിയങ്ക ഗാന്ധി അറിയിച്ചിട്ടുണ്ട്. പകരം രാഹുൽ ഗാന്ധിയെ മണ്ഡലത്തിലെത്തിക്കാൻ സംസ്ഥാന നേതൃത്വം ശ്രമം തുടങ്ങിയിട്ടുണ്ട്.
വലിയ പ്രാധാന്യത്തോടെ സ്ഥാനാർത്ഥിയെ രംഗത്ത് ഇറക്കിയിട്ടും മുതിർന്ന നേതാക്കളോ ദേശീയ നേതാക്കളോ നേമത്തേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്ന പരാതി കെ. മുരളീധരൻ നേരത്തെ ഉന്നയിച്ചിരുന്നു.
പ്രിയങ്കാ ഗാന്ധി ആദ്യം തിരുവനന്തപുരത്ത് എത്തിയപ്പോൾ നേമത്ത് പ്രചാരണം നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കിയിരുന്നു.
ഇതിന് പിന്നാലെ കെ. മുരളീധരൻ നേരിട്ട് കണ്ട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നാളെ നേമത്ത് പ്രചാരണത്തിന് എത്താമെന്ന് പ്രിയങ്കാ ഗാന്ധി അറിയിച്ചത്. എന്നാൽ കൊവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചതിനാൽ നേമത്തെ പ്രചാരണം റദ്ദാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























