ദുഷ്ടശക്തികളെ പൊളിച്ചടുക്കി ഇന്ത്യന്‍ സൈന്യം.... പുല്‍വാമയില്‍ കിടുക്കി... ലഷ്‌കര്‍ ഭീകരരെ വധിച്ചു... വമ്പന്‍ ആസൂത്രണം പൊളിച്ചടുക്കി...

ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്‌കര്‍ ഭീകരരെ സൈന്യം വധിച്ചു. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പുല്‍വാമ ജില്ലയിലെ കാക്കാപ്പോറയിലെ ഗാത്ത് മുഹല്ല പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്. കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
പോലീസ്, സൈന്യം, സിആര്‍പിഎഫ് വിഭാഗങ്ങള്‍ സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. ഭീകരര്‍ ആദ്യം വെടിയുതിര്‍ത്തതിന് പിന്നാലെ സേന തിരിച്ചടിക്കുകയായിരുന്നു. ആദ്യം കീഴടങ്ങാന്‍ സൈന്യം ആവശ്യപ്പെട്ടെങ്കിലും ഭീകരര്‍ വഴങ്ങിയില്ല. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിന് ഒടുവിലാണ് ഭീകരരെ വധിക്കാന്‍ കഴിഞ്ഞത്.
ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ രണ്ട് പ്രദേശവാസികള്‍ക്ക് ഏറ്റുമുട്ടലിനിടെ പരിക്കേറ്റു. ഇസ്രത് ജാന്‍, ഗുലാം നബി ദാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ശ്രീനഗറിലെ എസ്എംഎച്ച്എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ട ഭീകരര്‍ക്ക് നൗഗാം ആക്രമണവുമായി ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസമാണ് നൗഗാമില്‍ ബിജെപി നേതാവ് അന്‍വര്‍ ഖാനെ വീട്ടിലെത്തി കൊലപ്പെടുത്താന്‍ ഭീകരര്‍ ശ്രമിച്ചത്.
ഇന്ത്യന്‍ സേന നിര്‍ണായകമായ മുന്നേറ്റമാണ് കഴിഞ്ഞ കുറെ നാളായി നടത്തുന്നത്. വലിയ വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യന്‍ സേനയുടെ ശക്തി പ്രകടനത്തിന് വലിയ കയ്യടിയാണ് രാജ്യം നല്‍കുന്നത്. ഇന്ത്യന്‍ സൈന്യം നേരിട്ടുകൊണ്ടിരിക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത കുറച്ചുനാളുകള്‍ മുന്‍പാണ് വ്യക്തമാക്കിയത്. ശത്രുരാജ്യങ്ങളില്‍ നിന്നുള്ള ഭീഷണികള്‍ നേരിടാന്‍ കാലോചിത പരിഷ്‌കാരം സേനയില്‍ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ലോകത്ത് ഏറ്റവും വലിയ വെല്ലുവിളികള്‍ നേരിടുന്ന സൈന്യം ഇന്ത്യന്‍ സൈന്യമാണ്.
ചൈനയും, പാകിസ്താനും ഉയര്‍ത്തുന്ന ഭീഷണികളെ നേരിടാന്‍ സൈന്യം തയ്യാറായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യയിലെ മുന്നേറ്റം യുദ്ധതന്ത്രങ്ങളില്‍ വലിയ മാറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. പുതിയ ആയുധങ്ങളും പുതിയ തന്ത്രങ്ങളുമാണ് ഇന്ന് അവലംബിക്കുന്നത്. പ്രതിരോധ തന്ത്രങ്ങളില്‍ ഇന്ത്യയും കാലാനുസൃതമായ മാറ്റങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്.
സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യന്‍ സൈന്യം അത്യാധുനിക ആയുധ ശേഷിയുള്ള വലിയ സേനയായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. വലിയ പ്രതിസന്ധികള്‍ക്കിടയിലും ശത്രുരാജ്യങ്ങളുടെ നീക്കങ്ങളെ തകര്‍ത്തും ഭീകരന്‍മാരുടെ പദ്ധതികള്‍ നിര്‍വീര്യമാക്കിയും ഇന്ത്്യന്‍ സേന കരുത്തുകാട്ടുകയാണ്.
https://www.facebook.com/Malayalivartha



























