കമ്മീഷന്റെ വണ്ടി കേടായി, ശേഷം വോട്ടിങ് യന്ത്രം കൊണ്ടുപോയത് ബി.ജെ.പി സ്ഥാനാര്‍ഥിയുടെ കാറില്‍... കണ്ണുതള്ളി വോട്ടർമാർ.. പിന്നീട് സംഭവിച്ചത്..!

അസമില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ വാഹനത്തിൽ നിന്ന് തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടിങ് മെഷീന്‍ കണ്ടെത്തിയിരുന്നു. അതിനാൽ അസമിലെ രതബാരി നിയോജക മണ്ഡലത്തിൽ വീണ്ടും വോട്ടെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമായി. സംഭവത്തില്‍ പ്രിസൈഡിങ് ഓഫിസർ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സസ്പെന്‍റും ചെയ്തു.
കണ്ടെത്തിയ മെഷീൻ ഉപയോഗിച്ച റത്താബാരി മണ്ഡലത്തിലെ 149ാം ബൂത്തില്‍ റീപോളിങ് നടത്തും. കൃഷ്ണേന്ദു പാൽ എന്ന ബിജെപി സ്ഥാനാർഥിയുടെ ഭാര്യയുടേതാണ് മെഷീൻ കണ്ടെത്തിയ കാറെന്നാണ് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. സ്ഥാനാർഥിയുടെ വണ്ടിയാണെന്ന് തിരിച്ചറിയാതെയാണ് ഉദ്യോഗസ്ഥർ ഈ വാഹനത്തിൽ കയറിയതെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണക്കുറിപ്പിൽ സൂചിപ്പിക്കുന്നു.
തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച കാര്‍ കേടായതിനെ തുടര്‍ന്ന് മറ്റൊരു കാറിന്‍റെ സഹായം തേടിയെന്നാണ് കാരണം കാണിക്കൽ നോട്ടിസിന് ഉദ്യോഗസ്ഥർ നൽകിയിട്ടുള്ള വിശദീകരണം. സഹായം തേടിയ കാര്‍ സ്ഥാനാര്‍ഥിയുടേതാണെന്ന് അൽപദൂരം സഞ്ചരിച്ച ശേഷം ജനക്കൂട്ടം കാർ തടഞ്ഞപ്പോഴാണ് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞതെന്നും പറയുന്നുണ്ട്. കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളിലെ നേതാക്കന്മാര്‍ സ്ഥലത്തെത്തുകയും കാറ് തടഞ്ഞു വെച്ച് പോലീസിനെ ഏല്‍പ്പിക്കുകയുമാണ് ഇന്നലെ ചെയ്തത്.
ഇവിഎമ്മിൽ പതിപ്പിച്ച സുരക്ഷാ സീൽ നീക്കം ചെയ്തിട്ടില്ലെന്നു കണ്ടെത്തിയെങ്കിലും ബൂത്തിൽ റീപോളിങ് നടത്താൻ നിർദ്ദേശിക്കുകയാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇതിനോടകം അറിയിച്ചു. വാഹനത്തിൽ പോളിങ് ഓഫിസർമാരെ കൂടാതെ ഒരു കോൺസ്റ്റബിളും ഹോം ഗാർഡും ഉണ്ടായിരുന്നു. ഇന്നലെ രാത്രി 10.20നാണ് വാഹനം അൻപതോളം വരുന്ന ആൾക്കൂട്ടം തടഞ്ഞത്. വിശദ പരിശോധനയ്ക്കായി ഇവിഎം സ്ട്രോങ് റൂമിലേക്കു മാറ്റിയിട്ടുണ്ട്.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. വിഷയം ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കയും ട്വീറ്റ് ചെയ്തു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബി.ജെ.പി ശ്രമത്തിന്റെ തെളിവാണ് സംഭവമെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
‘‘തിരഞ്ഞെടുപ്പ് കമ്മിഷന്റെ കാറിനു തകരാർ, ബിജെപിയുടെ ഉദ്ദേശത്തിനു തകരാർ, ജനാധിപത്യത്തിന്റെ അവസ്ഥയ്ക്കും തകരാർ’’ എന്നാണ് രാഹുൽ ട്വിറ്ററിൽ കുറിച്ചത്. അസമില്‍ വിജയിക്കാന്‍ വോട്ടിങ് മെഷീന്‍ പിടിച്ചെടുക്കലും ബൂത്ത് പിടിച്ചെടുക്കലും പോലുള്ള വഴികളെ ബി.ജെ.പിക്ക് മുന്‍പിലുള്ളു എന്നാണ് കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് പ്രതികരിച്ചത്.
ഇന്നലെ അസമിൽ നടന്ന രണ്ടാം ഘട്ട പോളിങ്ങിൽ 13 ജില്ലകളിലെ 39 മണ്ഡലങ്ങളിലാണ് സമ്മതിദായകർ വോട്ടവകാശം ഉപയോഗപ്പെടുത്തിയത്. രണ്ടാം ഘട്ടത്തിൽ 74.76 ശതമാനം പോളിങ്ങാണ് അസമിൽ രേഖപ്പെടുത്തിയത്. അസമിലെ മൂന്നാം ഘട്ട പോളിങ് എപ്രിൽ ആറിനാണ് നടക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അസമില്‍ കടുത്ത പോരാട്ടമാണ് കോണ്‍ഗ്രസും ഭരണ കക്ഷിയായ ബി.ജെ.പിയും തമ്മില്‍ നടക്കുന്നത്. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിയും എന്ന ആത്മവിശ്വാസം കോണ്‍ഗ്രസിനുള്ള പശ്ചാത്തലത്തിലാണ് ഈ സംഭവവും പുറത്ത് വരുന്നത്.
നേരത്തെയും ഇവിഎമ്മുമായി ബന്ധപ്പെട്ട് ആരോപണം ഇവിടെ ഉയർന്നിരുന്നു. ഇന്നലെ അസമിൽ രണ്ടാം ഘട്ട പോളിങ്ങ് നടന്നതിനു പിന്നാലെയാണ് സംഭവുമായി ബന്ധപ്പെട്ട വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.
https://www.facebook.com/Malayalivartha



























