മഹാരാഷ്ട്രയില്‍ കോവിഡ് വീണ്ടും രൂക്ഷമാകുന്നു... പ്രധാനപ്പെട്ട നഗരങ്ങളില്‍ ഒന്നായ പൂനെയില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന്പ്രധാനപ്പെട്ട നഗരങ്ങളില്‍ ഒന്നായ പൂനെയില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. നാളെ വൈകുന്നേരം 6 മണി മുതല്‍ ഒരാഴ്ചക്കാലത്തേക്കാണ് ആദ്യ ഘട്ട കര്‍ഫ്യൂ എന്ന നിലയില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
രാത്രികാല നിയന്ത്രണമാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, ബാറുകള്‍, ഷോപ്പിങ് മാളുകള്‍, സിനിമാ തിയേറ്ററുകള്‍ തുടങ്ങിയവ ഏഴുദിവസത്തേക്ക് അടച്ചിടാനും നിര്‍ദേശമുണ്ട്. പി.എം.സിയുടെ ബസ് സര്‍വീസുകളും നിര്‍ത്തിവെക്കും. കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന കാലയളവില്‍ ഭക്ഷണം, മരുന്ന് എന്നിവയുടെ ഹോം ഡെലിവറികള്‍ക്കും അവശ്യസേവനങ്ങള്‍ക്കും മാത്രമേ അനുവദിക്കുകയുള്ളൂ.
https://www.facebook.com/Malayalivartha



























