യു.പിയില്‍ കൂട്ടബലാത്സംഗത്തിനിരയായ ഒമ്ബതാം ക്ലാസുകാരി ജീവനൊടുക്കി

ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായ ഒമ്ബതാം ക്ലാസുകാരി ജീവനൊടുക്കി. സര്‍ധനയിലെ കപ്‌സര്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് ദാരുണ സംഭവം. ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് മടങ്ങുന്നത് വഴി നാല് യുവാക്കള്‍ കടത്തിക്കൊണ്ടുപോയ ശേഷം ആളൊഴിഞ്ഞ കെട്ടിടത്തില്‍ എത്തിച്ച് ബാലാത്സംഗത്തിനിരയാക്കുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.
പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. ബന്ധുക്കളോട് വിവരം പറഞ്ഞ ശേഷമാണ് കുട്ടി വിഷം കഴിച്ചത്. ലഖാന്‍ എന്ന യുവാവിനും മൂന്ന് സുഹൃത്തുക്കള്‍ക്കുമെതിരെ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് ആത്മഹത്യ കുറിപ്പ് ലഭിച്ചതായും റൂറല്‍ പൊലീസ് സൂപ്രണ്ട് കേശവ് കുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























