കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തില്‍.... തമിഴ്നാട്ടില്‍ നടക്കുന്ന പ്രചാരണ പരിപാടികളില്‍ പങ്കെടുത്ത ശേഷമാകും അദ്ദേഹം കേരളത്തിലെത്തുക

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും. തമിഴ്നാട്ടില്‍ നടക്കുന്ന പ്രചാരണ പരിപാടികളില്‍ പങ്കെടുത്ത ശേഷമാകും അദ്ദേഹം കേരളത്തിലെത്തുക.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തമിഴ്നാട്ടില്‍ പ്രചാരണം നടത്തും. നടി ഖുശ്ബു സുന്ദറിന്റെ പ്രചാരണ പരിപാടിയിലായിരിക്കും ആദ്യം പങ്കെടുക്കുക .അതിനിടെ സംസ്ഥാനത്ത് തുടര്‍ച്ചയായി നടക്കുന്ന ആദായ നികുതി വകുപ്പ് റെയ്ഡുകള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആയുധമാക്കി .സ്റ്റാലിന്റെ മകളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഒന്നും കണ്ടെടുക്കാനായില്ല .
വീട്ടില്‍ നിന്നും 1 ,36 ,000 രൂപ കണ്ടെത്തിയെങ്കിലും കൃത്യമായ രേഖകള്‍ ഉണ്ടായിരുന്നു .ഇന്ന് വൈകീട്ട് 3.30 ഓടെ സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന പൊതു പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും. തുടര്‍ന്ന് 5 മണിയ്ക്ക് കോഴിക്കോട് റോഡ് ഷോ നടത്തും.
തമിഴ്നാട്ടിലെ തൗസന്റ് ലൈറ്റ്സിലും തിരുനെല്‍വേലിയിലും നടക്കുന്ന പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത ശേഷമാകും അദ്ദേഹം കേരളത്തിലെത്തുക.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളത്തിലെത്തിയിരുന്നു. കഴക്കൂട്ടത്തെ പൊതു പരിപാടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം സംസ്ഥാനത്തെത്തിയത്.
"
https://www.facebook.com/Malayalivartha



























